x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകക​പ്പി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ ഫു​ട്‌​ബോ​ള്‍ ഗ്രാ​മം ഒ​രു​ങ്ങി


Published: June 11, 2026 06:49 AM IST | Updated: June 11, 2026 06:49 AM IST

ഫു​ട്‌​ബോ​ള്‍ ഗ്രാ​മ​ത്തി​ലെ യു​വാ​ക്ക​ള്‍ ഫ്‌​ള​ക്‌​സി​ന് മു​ന്നി​ല്‍

കു​ണ്ട​റ : ലോകക​പ്പ് ഫുട്ബോൾ മ​ത്സ​രത്തെ വരവേൽക്കാൻ ‍ ഒ​രു​ങ്ങി വെ​ള്ളി​മ​ണ്‍ സ്റ്റാ​ര്‍​ച്ച് മു​ക്ക് ഫു​ട്‌​ബോ​ള്‍ ഗ്രാ​മം. ഇവിടെ ഗ്രൂ​പ്പു​ക​ള്‍ മ​ത്സ​രി​ച്ചാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കു​ന്ന​ത്.

ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഫു​ട്‌​ബോ​ള്‍ മാ​മാ​ങ്ക​ത്തെ വ​ര​വേ​ല്‍​ക്കു​ന്ന​ത്. 11 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കൊ​ച്ചു കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തു​മു​ത്ത​ഛന്‍​മാ​ര്‍ വ​രെ​യു​ള്ള 150 ലേ​റെ പേ​ര്‍ ഗ്രൂ​പ്പി​ലു​ണ്ട്. സ്‌​പോ​ര്‍​ട്‌​സ് കോ​ട്ട​യി​ല്‍ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​യ​റി​യ​വ​രും ക​ഴി​ഞ്ഞ​ത​വ​ണ വേ​ള്‍​ഡ് ക​പ്പ് നേ​രി​ട്ട് പോ​യി ക​ണ്ട​വ​രും ഗ്രൂ​പ്പു​ക​ളി​ലു​ണ്ട്. ക​ളി​കാ​ണാ​നാ​യി വ​ലി​യ ടി​വി​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ളി​ല്‍ ല​ഭി​ച്ച അ​വാ​ര്‍​ഡു​ക​ളും വ​ച്ചി​രി​ക്കു​ന്ന​ത്. ,

ഫു​ട്‌​ബോ​ള്‍ ഗ്രാ​മ​ത്തി​ലെ ടീം ​അം​ഗ​ങ്ങ​ളെ അ​ണി​നി​ര​ത്തി ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ജേ​ഴ്‌​സി അ​ണി​ഞ്ഞ ഫോ​ട്ടോ പ​തി​ച്ച കൂ​റ്റ​ന്‍ ഫ്‌​ള​ക്‌​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ലോ​ക​ക​പ്പ് ല​ഹ​രി​യി​ൽ സു​ധീ​ർ :  കാ​റും വീ​ടും ബ്ര​സീ​ൽ മ​ഞ്ഞ​യി​ൽ

ഇ​ര​വി​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്‍റെ ആ​വേ​ശാ​ര​വ​ങ്ങ​ൾ നെ​ഞ്ചേ​റ്റു​ന്ന​തി​ൽ കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് മ​ഹാ​ത്മാ​ന​ഗ​ർ ക​ല​വ​റ​പു​ത്ത​ൻ​വീ​ട്ടി​ൽ സു​ധീ​റി​ന്‍റെ കാ​ൽ​വെ​പ്പു​ക​ൾ വേ​റി​ട്ട രീ​തി​യി​ലാ​ണ്. കേ​വ​ലം ഒ​രു ജ​ഴ്സി അ​ണി​ഞ്ഞ് ഫു​ട്ബാ​ൾ പ്രേ​മം കാ​ട്ടു​ന്ന​വ​രി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഈ ​ഫു​ട്ബാ​ൾ പ്രേ​മി​യു​ടെ വീ​ടും ക​ട​യും ബ്ര​സീ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക തി​ള​ക്ക​ത്തി​ലാ​ണ്. മ​ഞ്ഞ​യും പ​ച്ച​യും ഇ​ട​ക​ല​ർ​ന്ന വ​ര​യും വ​ർ​ണ​ചി​ത്ര​ങ്ങ​ളും കൊ​ണ്ട് ത​ന്‍റെ ഫു​ട്ബാ​ൾ നി​ല​പാ​ട് പ​ര​സ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ബ്ര​സീ​ൽ സു​ധീ​ർ എ​ന്ന് വി​ളി​പ്പേ​രു​ള്ള ഈ 50 ​കാ​ര​ൻ. ത​ന്‍റെ ജ​ന്മ​ദി​ന​മാ​യ 12ന് ​ഫു​ട്ബാ​ൾ മാ​മാ​ങ്ക​ത്തി​നു കൊ​ടി​യേ​റു​മ്പോ​ൾ പ​ള്ളി​മു​ക്കും പ​രി​സ​ര​വും ശ്രദ്ധിക്കപ്പെടുകയാണ്.

ഫു​ട്ബാ​ൾ ക​ളി​ക്കാ​ര​നാ​യ സു​ധീ​ർ 2002 മു​ത​ലാ​ണ് ബ്ര​സീ​ലി​നോ​ടു​ള്ള ആ​രാ​ധ​ന തു​റ​ന്നു​കാ​ട്ടി​ത്തു​ട​ങ്ങി​യ​ത്. ആ​ദ്യം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് ബ്ര​സീ​ലി​ന്‍റെ നി​റം കൊ​ടു​ത്തു. പി​ന്നീ​ട് കാ​റി​നു നി​റം കൊ​ടു​ത്തെ​ങ്കി​ലും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പു​റ​ത്തി​റ​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് മ​ഹാ​ത്മാ​ന​ഗ​റി​ലു​ള്ള വീ​ടി​നും ബ്ര​സീ​ലി​ന്‍റെ നി​റം കൊ​ടു​ത്ത് വ്യ​ത്യ​സ്ത​മാ​ക്കി.

മാ​ട​ൻ​ന​ട​യി​ൽ ദേ​ശീ​യ പാ​ത​ക്ക​രി​കി​ലു​ള്ള ഒ​മാ​ൻ ബേ​ക്ക​റി​ക്കും ബ്ര​സീ​ലി​ന്‍റെ നി​റ​മ​ടി​ച്ച് ആ​കെ ഒ​രു ബ്ര​സീ​ൽ മ​യ​മാ​ക്കി. ക​ട​യാ​കെ ബ്ര​സീ​ൽ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ക്കു​ക​യും ലോ​ക​ക​പ്പ് തീ​രും വ​രെ ക​രി​ക്കി​ൻ ഷേ​ക്കി​ന് വി​ല​യി​ൽ അ​മ്പ​തു​ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ൽ അം​ഗ​മാ​യ ഇ​ദ്ദേ​ഹം ത​ന്‍റെ വീ​ടി​നു മു​ന്നി​ലും ബ്ര​സീ​ൽ സു​ധീ​ർ എ​ന്നാ​ണ് എ​ഴു​തി​വെ​ച്ചി​രി​ക്കു​ന്ന​ത്. നെ​യ്മ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് ബ്ര​സീ​ൽ കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് സു​ധീ​ർ പ​റ​യു​ന്ന​ത്. ലോ​ക​ക​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നാ​ട്ടു​കാ​രു​ടെ ബ്ര​സീ​ൽ സു​ധീ​റി​ന് വി​ശ്ര​മ​മി​ല്ലാ​ത്ത നാ​ളു​ക​ളാ​ണ്.

സ്‌​നേ​ഹ​ശി​ല്പം ഒരുക്കി ഫുട്ബോൾ പ്രേമികൾ

അ​ഞ്ചാ​ലും​മൂ​ട്: കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ര​യി​ല്‍ ജി​ല്ല​യും. ലോ​ക​ക​പ്പ്‌ ഫു​ട്‌​ബോ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ പ്ര​കാ​ശ്‌ ക​ലാ​കേ​ന്ദ്ര​വും ഒ​രു​ങ്ങി. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ക​ലാ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​യും ക​വ​റും ഉ​പ​യോ​ഗി​ച്ചു ബൂ​ട്ട​ണി​ഞ്ഞ കൂ​റ്റ​ൻ കാ​ലിന്‍റേയും പ​ന്തിന്‍റേയും ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഒ​രു​ക്കി. ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്‌.

ശി​ല്പി അ​ജി എ​സ്.ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ളി​ദാ​സ​ൻ, അ​കി​ര, അ​മാ​സ്, മ​ഹേ​ഷ് മ​ഹി, ഗാ​ഥ, മ​ഹേ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഒ​രു​ക്കി​യ​ത്. വി​വി​ധ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ർ നീ​രാ​വി​ൽ ജം​ഗ്ഷ​നി​ൽ ഉ​യ​ർ​ത്തി​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കി​ട​യി​ൽ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സ്ഥാ​പി​ക്കും.

അ​തി​ർ​ത്തി, വം​ശ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​ർ പ​ര​സ്‌​പ​രം ആ​ലിം​ഗ​നം ചെ​യ്യു​ന്ന ഫു​ട്ബോ​ളിനെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് കാ​ലും പ​ന്തും ഇ​ൻ​സ്റ്റ​ലേ​ഷ​ൻ.

Tags : Local News Nattuvishesham Kollam

Recent News

Corehub Up