നായയെ പെരുമ്പാമ്പ് വിഴുങ്ങുന്നു.
മുക്കൂട്ടുതറ: വളർത്തുനായയുടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ നായയെ ഭീമൻ പെരുമ്പാമ്പ് വിഴുങ്ങുന്ന കാഴ്ച. അപ്പോഴേക്കും നായയുടെ തല പാമ്പിന്റെ വായിലും ഉടൽ പുറത്തുമായ സ്ഥിതിയിലായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ റെസ്ക്യൂ ടീം എത്തിയെങ്കിലും നായയെ രക്ഷിക്കാനായില്ല.
മുക്കൂട്ടുതറ തലയിണത്തടം സന്തോഷ് കവല റോഡിലാണ് സംഭവം. സോനൂർ അഭിലാഷിന്റെ വളർത്തുനായയെയാണ് പുരയിടത്തിലെത്തിയ പെരുമ്പാമ്പ് വിഴുങ്ങിയത്. ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പിടികൂടാൻ സാധിച്ചത്.
കണമല ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഓഫീസർമാരായ പി.കെ. ബൈജു, ഗണേഷ്, ബീറ്റ് അസിസ്റ്റന്റ് ഓഫീസർ എം.ജെ. ഷീബ എന്നിവർക്കൊപ്പം നാട്ടുകാരായ കുട്ടിയച്ചൻ, കുഞ്ഞുമോൻ, ബിബി, ഫിൽജി എന്നിവർ പാമ്പിനെ പിടിക്കാൻ സഹായിച്ചു. പെരുമ്പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
Tags : NattuVishesham DistrictNews