x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 30, 2026 09:59 PM IST | Updated: July 30, 2026 09:59 PM IST

അപകടത്തിൽപ്പെട്ട് തകർന്ന കാർ.

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം - ഇ​ടു​ക്കി സം​സ്ഥാ​ന പാ​ത​യി​ൽ ത​ട്ടേ​ക്ക​ണ്ണി​ക്കു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് 200 അ​ടി​താ​ഴ്ച​യി​ൽ പെ​രി​യാ​ർ തീ​ര​ത്തേ​ക്കു മ​റി​ഞ്ഞ് നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം. എ​റ​ണാ​കു​ളം ചെ​മ്മ​യാ​ത്ത്, വൈ​പ്പി​ൻ ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ഡി​ക്സ​ൺ (51), ഷി​ബു (54), ഡി​തി​ൻ (35), ഡി​ക്സ​ൺ (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ഇ​ടു​ക്കി തോ​പ്രാം​കു​ടി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു തി​രി​കെ പോ​കു​ക​യാ​യി​രു​ന്ന​വ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തോ​പ്രാം​കു​ടി​യി​ലു​ള്ള ഒ​രു പ​ള്ളി​യി​ൽ ജോ​ലി​ക്കാ​യി വ​ന്ന​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
മ​ഴ​മൂ​ലം പ​ണി മാ​റ്റി​വ​ച്ച് തി​രി​ച്ചു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഓ​ട​യി​ൽ ചാ​ടി. അ​വി​ടെ​നി​ന്നു ക​യ​റി​പ്പോ​കാ​ൻ തു​ട​ങ്ങു​മ്പോ​ൾ പെ​രി​യാ​റ്റി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ൽ ത​ങ്ങി​നി​ന്ന​തി​നാ​ൽ പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞി​ല്ല. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​വ​രെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​രി​മ​ണ​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.
പ​രി​ക്കേ​റ്റ​വ​രെ അം​ബു​ല​ൻ​സി​ൽ കോ​ത​മം​ഗ​ല​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​രി​മ​ണ​ൽ സ്റ്റേ​ഷ​ൻ സി​ഐ പി.​എം. സു​രേ​ഷ്കു​മാ​ർ, എ​സ്ഐ വി.​ബി. ബാ​ബു, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സെ​ൽ​വം സെ​ബാ​സ്റ്റ്യ​ൻ, ശ​ശി​കു​മാ​ർ, കെ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews car plunges

Recent News

Corehub Up