മട്ടന്നൂർ: കൊതേരിയിൽ ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറും മട്ടന്നൂർ ഭാഗത്തുനിന്ന് ചാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ മട്ടന്നൂർ സ്വദേശികളായ റഹിയാൻ, അമീദ്, റഹ്മത്ത്, ഓട്ടോ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് അല്പനേരം മട്ടന്നൂർ - കണ്ണൂർ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags : nattu visheshsam Four injured auto-taxi-car collision