മുക്കം: വെള്ളിയാഴ്ച പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് വിദ്യാർഥിക്ക് കുറുക്കന്റെ കടിയേറ്റ സ്ഥലത്തിന് സമീപത്തായി കുറുക്കന്റെ ജഡം കണ്ടെത്തി. ചെറുവാടി താഴത്തുമുറി റോഡിനോട് ചേർന്നുള്ള വയലിന്റെ അപ്പുറത്താണ് ജഡം കണ്ടെത്തിയത്.
വിദ്യാർഥിയെ കടിച്ച കുറുക്കൻ തന്നെയാണോ ഇതെന്ന് വ്യക്തമല്ല. വാർഡ് മെംബർ കസ്ന ഹമീദ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു. കുറുക്കന്റെ ജഡം അഴുകി തുടങ്ങി തുടർ പരിശോധന നടത്താൻ കഴിയാത്ത അവസ്ഥയിലായതിനാൽ അവിടെ തന്നെ നിയമാനുസൃതം മറവ് ചെയ്യുകയായിരുന്നു. സ്ഥലം അണുവിമുക്തമാക്കുകയും ചെയ്തു.
വാർഡ് മെംബർ കസ്ന ഹമീദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. രമിത്ത്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എം.എം പ്രസാദ്, ആർആർടിമാരായ എം. ബിമൽ ദാസ്, സി.കെ. ഷബീർ, നാട്ടുകാരായ സൽമാൻ പൊയിലിൽ, മുഹമ്മദ് തറമ്മൽ നേതൃത്വം നൽകി.
Tags : nattu vishesham fox dead