പ്രതീകാത്മക ചിത്രം
മെത്രാപ്പോലീത്തന്‍ ഇടവക ടീമിന് ഒന്നാം സ്ഥാനം
ചങ്ങനാശേരി: ഫാ. ബ്രോകാര്‍ഡ് തൂമ്പുങ്കല്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അതിരൂപതാ തല ബൈബിള്‍ ക്വിസ് മത്സരത്തില്‍ മെത്രാപ്പോലീത്തന്‍ ഇടവകയിലെ ശ്രേയ സിനോയ്, ജിയന്ന തോമസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: ഇമ്മാനുവല്‍ ജയിംസ്, ഷോണ്‍ വി. സോനു (കാവാലം സെന്റ് തെരേസസ് പള്ളി). മൂന്നാം സ്ഥാനം: അഷ്ലിന്‍ റോസ് ജിനോയ്, നാന്‍സി സിബു (ലിറ്റില്‍ ഫ്ളവർ പള്ളി ആര്യാട്). നാലാം സ്ഥാനം: ജൂബെല്‍ ട്രീസ ജേക്കബ്, സിയോണാ മരിയ സ്റ്റാലിന് (സെന്റ് ആന്റണീസ് ഫൊറോനാ പള്ളി കുറുമ്പനാടം)എന്നിവര്‍ കരസ്ഥമാക്കി.
ഒന്നും രണ്ടും മൂന്നും നാലും സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം 10001, 5001, 3001, 2001 രൂപയും ട്രോഫിയും സമ്മാനമായി നല്കി. പങ്കെ ടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനവും നല്കി. എസ്ബി കോളജിലെ കല്ലറക്കല്‍ ഹാളില്‍ നടന്ന മത്സരം ഫാ. ഡോ. ജോസഫ് തൂമ്പുങ്കല്‍ ഉദ്ഘാടനം ചെയ്തു. എസ്ബി കോളജ് ബര്‍സാര്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews Bible Quiz