x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ.ഡോ.​ മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ ന​വ​തി​യു​ടെ നി​റ​വി​ൽ

വെബ് ഡെസ്ക്
Published: August 16, 2026 01:45 AM IST | Updated: August 16, 2026 01:45 AM IST

ന​വ​തി ആ​ഘോ​ഷ​ങ്ങ​ളി​ൽ കേ​ക്ക് മു​റി​ച്ച് ഫാ.​ഡോ.​ മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ.​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി (ടി​ഒ​ആ​ർ)​ലി​ന് ന​വ​തി​യു​ടെ നി​റ​വ്. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ വ​ള്ളി​യോ​ട് അ​സീ​സി ചാ​പ്പ​ലി​ൽ ഫാ.​ഡോ. മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ പ്ര​ധാ​ന കാ​ർ​മി​ക​നാ​യി ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു.

ഫാ.​ബേ​ബി പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​നോ​യ​ൽ മാ​ത്യു ച​ക്കാ​ല​യി​ൽ, ഫാ. ​ജോ​ൺ ത​കി​ടി​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് സ്നേ​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം കേ​ക്കു​മു​റി​ച്ചു​ള്ള ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം ഞാ​റ​ക്കു​ള​ത്ത് ഷാ​ജി​യു​ടെ ഭ​വ​ന​ത്തി​ൽ ന​ട​ന്ന കു​ടും​ബ​കൂ​ട്ടാ​യ്മ​യി​ലും ന​വ​തി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളു​ണ്ടാ​യി. ഫാ.​ഡോ. മാ​ത്യു സ​ന്ദേ​ശം ന​ൽ​കി.​ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ.​സാ​ൻ​ജോ ചി​റ​യ​ത്ത്, സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ട്രെ​യ്ന​ർ പ്ര​ഫ. സി​ബി സ​ഖ​റി​യ, കു​ടും​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

സെ​മി​നാ​രി റെ​ക്ട​ർ, പ്രൊ​വി​ൻ​ഷ്യാ​ൾ, ഫ്രാ​ൻ​സി​സ്ക​ൻ സ​ഭ​യു​ടെ ജ​ന​റ​ൽ കൗ​ൺ​സി​ല​ർ, ഇ​ട​വ​ക വി​കാ​രി, ആ​ശ്ര​മം സു​പ്പീ​രി​യ​ർ, സ്നേ​ഹ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ളി​ൽ ഫാ.​ഡോ. മാ​ത്യു സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഗു​ഢ​ല്ലൂ​ർ സ​മ​ര​നാ​യ​ക​ൻ എ​ന്നാ​ണ് ഫാ.​ഡോ.​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews 90th Birthday

Recent News

Corehub Up