x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്: സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ല്‍


Published: June 8, 2026 05:08 AM IST | Updated: June 8, 2026 05:08 AM IST

അ​ബ്ദു റ​ഹ്മാ​ന്‍

കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റെ മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു വ​ഴി പ​രി​ച​യ​പ്പെ​ട്ട് ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ല്‍ 37 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് തൂ​ത സ്വ​ദ്ദേ​ശി അ​ബ്ദു റ​ഹ്മാ​നെ (24) ആ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​മ്പോ​ഡി​യ​യി​ല്‍ നി​ന്ന് ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ള്‍. ഇ​ന്ത്യ​യെ ല​ക്ഷ്യം വ​ച്ച് ന​ട​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പി​ന്‍റെ കേ​ന്ദ്രം ക​മ്പോ​ഡി​യ ആ​ണ്. ചൈ​നീ​സ് പൗ​ര​ന്‍​മാ​ര്‍ നി​യ​ന്ത്രി​ക്കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ത്തി​ല്‍ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും വി​സി​റ്റിം​ഗ് വി​സ​യി​ല്‍ താ​യ്‌​ലാ​ൻ​ഡ്, വി​യ​റ്റ്‌​നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് റോ​ഡ് മാ​ര്‍​ഗം ക​മ്പോ​ഡി​യ​യി​ല്‍ എ​ത്തി​ച്ച ശേ​ഷം, ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മി​ന്‍റെ​യും മ​റ്റും പേ​രി​ല്‍ വി​സ ത​യാ​റാ​ക്കു​ക​യും തു​ട​ര്‍​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ത​ട്ടി​പ്പി​നു​ള്ള സ്‌​പെ​ഷ​ല്‍ പ​രി​ശീ​ല​നം ഇ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്.

തു​ട​ക്ക​ത്തി​ൽ ജോ​ലി​ക്കാ​ര​ൻ

2022 മു​ത​ല്‍ ക​മ്പോ​ഡി​യ​യി​ല്‍ ത​ട്ടി​പ്പു കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ബ്ദു. തു​ട​ക്ക​ത്തി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍​ക്ക് സ​ന്ദേ​ശം അ​യ​യ്ക്ക​ലും ഫോ​ണ്‍ ചെ​യ്യ​ലു​മൊ​ക്കെ​യാ​യി​രു​ന്നു ജോ​ലി.

ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര്‍ ലീ​ഡ​റാ​യി പ്ര​മോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന രീ​തി​യി​ലേ​ക്കും മാ​റി.

ലോ​ൺ ആ​പ്പി​ൽ​നി​ന്ന് മാ​ട്രി​മോ​ണി​യ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക്

ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ന​ല്‍​കു​ന്ന ട്രേ​ഡിം​ഗി​ന്‍റെ​യും ലോ​ണ്‍ ആ​പ്പു​ക​ളു​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ആ​യി​രു​ന്നു ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പോ​ലീ​സും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ന​ല്‍​കു​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ള്‍ മൂ​ലം ഇ​ത്ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​രാ​യി വ​രു​ന്ന ഇ​ര​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു വ​ന്നു. ഇതോടെ പ്ര​തി​ക​ള്‍ മാ​ട്രി​മോ​ണി​യ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​റുകയായിരുന്നു.
മാ​ട്രി​മോ​ണി​യ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്‍​മാ​രു​ടെ​യും പേ​രി​ല്‍ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ നി​ര്‍​മി​ച്ച് മ​റ്റ് ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടും.

വി​വാ​ഹം എ​ന്ന പേ​രി​ല്‍ ബ​ന്ധ​പ്പെ​ട്ട് സൗ​ഹൃ​ദ​ത്തി​ലാ​യ ശേ​ഷം ഭാ​വി​യി​ലേ​ക്കു​ള്ള സേ​വിം​ഗ്‌​സ് എ​ന്ന പേ​രി​ല്‍ ട്രേ​ഡിം​ഗ് ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടും. ഭാ​വി വ​ര​നോ വ​ധുവോ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ലും വ​ള​രെ ഉ​യ​ര്‍​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​ലും ഇ​ര​ക​ള്‍ പ​ല​പ്പോ​ഴും ഈ ​ത​ട്ടി​പ്പി​ല്‍ വീ​ണു​പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 1000ല്‍ ​അ​ധി​കം വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ മാ​ട്രി​മോ​ണി​യ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യി സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന പ​ണം ഇ​ന്ത്യ​യി​ലെ ത​ന്നെ വി​വി​ധ മ്യൂ​ള്‍ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ശേ​ഖ​രി​ക്കു​ക​യും അ​വ കൈ​കാ​ര്യം ചെ​യ്യു​ന്ന ഏ​ജ​ന്‍റു​ക​ള്‍ മു​ഖേ​ന പ​ണം പി​ന്‍​വ​ലി​പ്പി​ച്ച് നേ​രി​ട്ട് കൈ​പ്പ​റ്റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വ​രു​ടെ ഈ ​ശൃം​ഖ​ല​യി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഈ ​കേ​സി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് നാ​ലു പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്ന് വെ​ളി​വാ​യ ക​മ്പോ​ഡി​യ​ന്‍ സ്‌​കാ​മി​നെ​ക്കു​റി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​മ്പോ​ഡി​യ​യി​ല്‍ നി​ന്ന് എ​ത്തി​യ അ​ബ്ദു റ​ഹ്മാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ബ​ര്‍ എ​സി​പി അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷെ​മീ​ര്‍ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം​ത​ന്നെ വി​വ​രം 1930 എ​ന്ന ന​മ്പ​റി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്ക​ണം.

എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. www.cyber crime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up