x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടി​ൽ ‌ഫ്ര​ഞ്ച് ദ​മ്പ​തി​ക​ളു​ടെ കാ​യ​ൽ​യാ​ത്ര


Published: March 21, 2026 07:16 AM IST | Updated: March 21, 2026 07:16 AM IST

ഫ്ര​ഞ്ച് ദ​മ്പ​തി​ക​ളാ​യ മൈ​ക്കി​ൾ ജോ​ണും ജൂ​ലി​യും ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നോ​ടു യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​പ്പോ​ൾ.

കു​മ​ര​കം: സം​സ്ഥാ​ന​ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലൂ​ടെ ന​ട​ത്തി​യ യാ​ത്ര ഫ്ര​ഞ്ച് ദ​മ്പ​തി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി. കു​റ​ഞ്ഞ ചെ​ല​വി​ൽ കാ​യ​ലി​ലൂ​ടെ ഇ​ത്ര ആ​ന​ന്ദ​ക​ര​മാ​യി യാ​ത്ര ചെ​യ്യാ​ൻ ല​ഭി​ച്ച അ​വ​സ​രം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് മൈ​ക്കി​ളും ജൂ​ലി​യും ബോ​ട്ടു ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞു.

മു​ഹ​മ്മ-​മ​ണി​യാ​പ​റ​മ്പ് ബോ​ട്ട് സ​ർ​വീ​സാ​ണ് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള ഫ്ര​ഞ്ച് സ്വ​ദേ​ശി​ക​ളാ​യ മൈ​ക്കി​ൾ ജോ​ണും ഭാ​ര്യ ജൂ​ലി​യു​മാ​ണ് കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​സ​ർ​വീ​സി​നെ പ്ര​ശം​സി​ച്ച​ത്.

രാ​വി​ലെ 11.30ന് ​മു​ഹ​മ്മ​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​യി​ൽ വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ​യും പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന്‍റെ​യും വി​ശേ​ഷ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ ദ​മ്പ​തി​ക​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കി. കു​മ​ര​കം ചീ​പ്പു​ങ്ക​ൽ മു​ത​ൽ ചെ​റി​യ തോ​ടു​ക​ളി​ലൂ​ടെ​യു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ യാ​ത്ര ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ അ​സു​ല​ഭ അ​നു​ഭ​വ​മാ​ണെ​ന്നും ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു.

മി​ക​ച്ച യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നും ഇ​വ​ർ ന​ന്ദി അ​റി​യി​ച്ചു. സ്രാ​ങ്ക് ആ​ദ​ർ​ശ് കു​പ്പ​പ്പു​റം, മാ​സ്റ്റ​ർ മ​ധു, ലാ​സ്ക​ർ​മാ​രാ​യ ബ​ച്ച​ൻ മു​ഹ​മ്മ, മ​നോ​ജ്, ഡ്രൈ​വ​ർ ബി​ജു ക​ണ്ണ​ങ്ക​ര എ​ന്നീ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ത്തെ​യും ദ​മ്പ​തി​ക​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up