തിരുവല്ലം: പുഞ്ചക്കരിയില്‍ സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തമ്മില്‍ത്തല്ലിയ സംഭവത്തില്‍ ഒരാളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി നടന്ന അടിപിടിയില്‍ ഒരാള്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. ബിയര്‍കുപ്പി കൊണ്ടുളള ആക്രമണത്തില്‍ മലയിന്‍കീഴ് സ്വദേശിയും പത്തോളം കേസിലെ പ്രതിയുമായ സജീവിനാണ് (30) തലയക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ തിരുവല്ലം പുഞ്ചക്കരി സ്വദേശി പ്രവീണിനെ (29) പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു പ്രതിയായ പുഞ്ചക്കരി സ്വദേശി മനു (29) ഒളിവിലാണ്. സംഭവദിവസം മൂന്ന് പേരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടെ വാക്ക് തര്‍ക്കമുണ്ടാകുകയും മനുവും പ്രവീണും ചേര്‍ന്ന് ബിയര്‍കുപ്പി ഉപയോഗിച്ച് സജീവിന്റെ തലയ്ക്കടിക്കുകയുമായിരുന്നതായി പോലീസ് പറഞ്ഞു.
പരിക്കേറ്റ സജീവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവശേഷം ഒളിവില്‍ പോയ മനു കാപ്പാ കേസില്‍ അടുത്തിടെയാണ് ഒരു വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രവീണിനെ റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Thiruvananthapuram