ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി ഞാറയ്ക്കലിലെ മത്സ്യഫെഡിന്റെ ഫിഷ് ഫാമിനോടനുബന്ധിച്ച് ആരംഭിച്ച കണ്ടൽ പഠന കേ
കൊച്ചി: തീരങ്ങളെ പച്ചപുതപ്പിക്കാനും സുരക്ഷിതമാക്കാനുമുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ഇനി വിദ്യാർഥികളും യുവാക്കളും രംഗത്തിറങ്ങും. തീരദേശ സംരക്ഷണം ലക്ഷ്യമിട്ട് കണ്ടൽക്കാടുകളുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള നൂതന പദ്ധതിയിലാണ് യുവാക്കൾ കൈകോർക്കുന്നത്.
ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (എംഎസ്എസ്ആർഎഫ്) സംയുക്തമായി നടപ്പാക്കുന്ന പദ്ധതി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾക്കു കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലും പരിപാലനത്തിലും പരിശീലനവും പ്രോത്സാഹനവും ലക്ഷ്യമിടുന്നതാണ്. പദ്ധതിയുടെ ഭാഗമായി വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ, ഞാറയ്ക്കലിലെ മത്സ്യഫെഡിന്റെ കണ്ടൽ പഠനകേന്ദ്രം സന്ദർശിച്ചു.
വിവിധ കണ്ടൽ ഇനങ്ങളുള്ള നഴ്സറിക്കു പുറമെ, ക്രാബ് ഫാറ്റൻ യൂണിറ്റ്, കരിമീൻ ബ്രീഡിംഗ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. എംഎസ്എസ്ആർഎഫിലെ കോസ്റ്റൽ റിസോഴ്സസ് ആൻഡ് ഫിഷറീസ് ഡയറക്ടർ ഡോ. എസ്. വേൽവിഴി, മത്സ്യഫെഡ് ഞാറയ്ക്കൽ ഫിഷ് ഫാം മാനേജർ ഇ.കെ. അഭിജിത്, അണ്ണാമലൈ യൂണിവേഴ്സിറ്റി അസോ. പ്രഫസർ ഡോ. എ. ഗോപാലകൃഷ്ണൻ എന്നിവർ പരിശീലനം നയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിദ്യാർഥികളും യുവജനങ്ങളും പരിശീലന പരിപാടിയിൽ വിവിധ ഘട്ടങ്ങളിലായി പങ്കാളികളാകും. തീരദേശത്തിന് കണ്ടൽക്കാടുകൾ എത്രത്തോളം അനിവാര്യമാണെന്നു നേരിട്ട് മനസിലാക്കാൻ പരിശീലന പരിപാടി സഹായകമായെന്നു വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും തീരദേശങ്ങളും ആവാസവ്യവസ്ഥയിൽ സുപ്രധാനവുമായ കണ്ടൽക്കാടുകളുടെ പ്രാധാന്യം സ്കൂൾ, കോളജ് വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുകയാണു സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്നു ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.
രംഗത്ത് പുതുതലമുറയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടഷന്റെ പ്രവർത്തനങ്ങൾ ഭാവിയിൽ കേരളത്തിന്റെ തീരസംരക്ഷണ മേഖലയിൽ മുതൽക്കൂട്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Tags : Local News Ernakulam Nattuvishesham