x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ്റ്റ​ഡീ​സി​ൽ ഗ്രാ​ജു​വേ​ഷ​ൻ ഡേ

വെബ് ഡെസ്ക്
Published: August 16, 2026 01:48 AM IST | Updated: August 16, 2026 01:48 AM IST

വെള്ളപ്പാറ സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസിൽ ബിഫാം, ഡിഫാം വിദ്യാർഥികളുടെ ഗ്രാജുവേഷൻ ഡേ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

​കു​ഴ​ൽ​മ​ന്ദം: സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ്റ്റ​ഡീ​സി​ൽ ബി​ഫാം 2021-2025 ബാ​ച്ചി​ലെ​യും ഡി​ഫാം 2023-2025 ബാ​ച്ചി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ ഡേ ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

സാ​ൻ​ജോ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ പാ​ട്ര​ണ്‍ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ൻ​ജോ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. സ​നി​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​നി​തി​ൻ ജോ​സ​ഫ് ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ ബി​ഫാം, ഡി ​ഫാം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ ഫാ​ർ​മ​സി​സ്റ്റ് പ്ര​തി​ജ്ഞ ചൊ​ല്ലി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ആ​ർ. വി​നോ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Graduation Day

Recent News

Corehub Up