x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​ര്‍ നി​യ​ന്ത്ര​ണം: കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് എം​പി

വെബ് ഡെസ്ക്
Published: July 23, 2026 11:19 PM IST | Updated: July 23, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ഭാ​ര​ത് ഗ്യാ​സ് ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി ഉ​പ​യോ​ക്താ​ക്ക​ള്‍ നേ​രി​ടു​ന്ന ക​ടു​ത്ത വി​ത​ര​ണ പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​ക്ക് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത​യ​ച്ചു.

നി​ല​വി​ല്‍ ഭാ​ര​ത് ഗ്യാ​സ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഒ​രു സി​ലി​ണ്ട​ര്‍ ല​ഭി​ച്ച​തി​നു ശേ​ഷം അ​ടു​ത്ത സി​ലി​ണ്ട​ര്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് 45 ദി​വ​സ​ത്തെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ക​മ്പ​നി ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ല്‍ 14.2 കി​ലോ​യു​ടെ ഒ​രു ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ പ​ര​മാ​വ​ധി 28 ദി​വ​സ​ത്തി​ന​പ്പു​റം ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്പ​നി​യു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ വി​ത​ര​ണച​ക്രം കാ​ര​ണം ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും ര​ണ്ടാ​ഴ്ച​യി​ല​ധി​കം സ​മ​യം പാ​ച​ക​വാ​ത​കം ഇ​ല്ലാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റ് പൊ​തു​മേ​ഖ​ലാ എ​ല്‍​പി​ജി വി​ത​ര​ണ ക​മ്പ​നി​ക​ളെ​ല്ലാം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് 28 ദി​വ​സ​ത്തെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ റീ​ഫി​ല്‍ സി​ലി​ണ്ട​റു​ക​ള്‍ ത​ട​സ​മി​ല്ലാ​തെ എ​ത്തി​ച്ചു​ന​ല്‍​കു​മ്പോ​ഴാ​ണ് ഭാ​ര​ത് ഗ്യാ​സ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് മാ​ത്രം ഈ ​ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. ഒ​രേ പ്ര​ദേ​ശ​ത്ത് ര​ണ്ട് ക​മ്പ​നി​ക​ള്‍ ര​ണ്ട് ത​ര​ത്തി​ല്‍ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക ബോ​ട്ട്‌​ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലെ വി​ത​ര​ണ ത​ട​സ​ങ്ങ​ളും ഏ​ജ​ന്‍​സി​ക​ളി​ലെ ലോ​ജി​സ്റ്റി​ക്‌​സ് പ്ര​ശ്‌​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി അ​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്നും, ഭാ​ര​ത് ഗ്യാ​സി​ന്‍റെ റീ​ഫി​ല്‍ കാ​ലാ​വ​ധി മ​റ്റ് ക​മ്പ​നി​ക​ള്‍​ക്ക് സ​മാ​ന​മാ​യി 28 ദി​വ​സ​മാ​യി കു​റ​യ്ക്കാ​ന്‍ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് മാ​നേ​ജ്‌​മെ​ന്‍റി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Gas cylinder

Recent News

Corehub Up