x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​കം ചോ​ര്‍​ന്ന് ത​ട്ടു​ക​ട​യ്ക്ക് തീ​പി​ടി​ച്ചു


Published: October 27, 2025 01:26 AM IST | Updated: October 27, 2025 01:26 AM IST

ചി​ത്താ​രി ചേ​റ്റു​കു​ണ്ടി​ലെ ത​ട്ടു​ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷാ​സേ​ന അ​ണ​യ്ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ചോ​ര്‍​ച്ച​യി​ല്‍ ത​ട്ടു​ക​ട​യ്ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ ചി​ത്താ​രി ചേ​റ്റു​കു​ണ്ടി​ലെ ശ്രീ ​മൂ​കാം​ബി​ക വ​നി​താ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പാ​ച​ക​വാ​ത​കം ചോ​ര്‍​ന്ന് തൊ​ട്ട​ടു​ത്തു​ള്ള അ​ടു​പ്പി​ല്‍ നി​ന്നും തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​ത്തേ​യ്‌​ക്കോ​ടി. കാ​ഞ്ഞ​ങ്ങാ​ടു നി​ന്നു ര​ണ്ടു യൂ​ണി​റ്റ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.

Tags : Gas leak

Recent News

Corehub Up