ജെംസ് കോളജ് വിദ്യാര്‍ഥികള്‍ കര്‍ഷകരെ ഓണപ്പുടവ നല്കി ആദരിക്കുന്നു.
രാമപുരം: ജെംസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഭാഷാ പഠന വിഭാഗം വിദ്യാര്‍ഥികള്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഓണപ്പുടവ നല്കി ആദരിച്ചു.
ആധുനിക സാഹിത്യത്തിന് അനേകം കര്‍ഷക കഥാപാത്രങ്ങളെ സംഭാവന ചെയ്ത ഹിന്ദി-ഉറുദു സാഹിത്യകാരന് പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാമപുരം കട്ടിലശേരി വയലില്‍ നടത്തിയ ചടങ്ങിലായിരുന്നു ആദരം.
കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഗ്രാമീണ ജീവിതത്തിന്റെയും കര്‍ഷകരുടെ ദുരിതങ്ങളുടെയും കഥകള്‍ പങ്കുവച്ച എഴുത്തുകാരന് നല്കിയ ആദരം കൂടിയായിരുന്നു ചടങ്ങ്. നെല്‍കൃഷി, പച്ചക്കറി, കാപ്പി കൃഷിയിടങ്ങള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. അസി. പ്രഫസര്‍മാരായ ഡോ. വി. അബ്ദുല്‍സമദ്, എം. ജീവേഷ്, കെ. മുഹ്സിന, കര്‍ഷകരായ നെളുകന്തൊടി ഹംസ, കൊട്ടമ്പാറ കുഞ്ഞുമുഹമ്മദ്, കെ.ടി. ജയദേവന്, അച്ചുതൊടി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.