തണ്ണീർതട സഞ്ചയം മാനേജർ ഡോ. ജോൺ സി. മാത്യു വിശദീകരിക്കുന്നു.
കുമരകം: വേമ്പനാട്ടുകായലില്‍ പോള ഇല്ലാതാക്കാന്‍ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റി ആരംഭിക്കുന്ന പരീക്ഷണ പദ്ധതി 10നു തുടങ്ങും. റോബട്ടിക് ബോട്ട് ഉപയോഗിച്ച് ശേഖരിക്കുന്ന പോള, യന്ത്രമുപയോഗിച്ച് പൊടിയാക്കുന്ന പദ്ധതിയാണ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ കൊച്ചിയിലെ ഫൗണ്ടേഷന് ഫോര്‍ എന്വയണ്മെന്റല് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ റഫറി ട്രസ്റ്റ് ശാസ്ത്രജ്ഞന് ഡോ. റോജിത് ഗിരീന്ദ്രന് പദ്ധതി വിശദീകരണം നടത്തി.
18 അടി നീളവും എട്ടടി വീതിയുമുള്ള ബോട്ട് പ്രവര്‍ത്തിക്കുന്നത് വൈദ്യുതി ഉപയോഗിച്ചാണ്. റോബട്ടിക് കണ്‍വയര്‍ സിസ്റ്റം ഉപയോഗിച്ച് വാരുന്ന പോളയില്‍നിന്ന് ആദ്യം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യും. പിന്നീട് ഇവ അരിഞ്ഞു ചെറിയ കഷണങ്ങളാക്കും. തുടര്‍ന്നു ജലാംശം കളഞ്ഞ് യന്ത്രസഹായത്തോടെ പൊടിക്കും. ജൈവസമ്പുഷ്ടീകരണത്തിന് ഉപകരിക്കുന്ന പൊടി വളമായി ഉപയോഗിക്കാം. നൂറനാട് ശ്രീബുദ്ധ എന്‍ജിനിയറിംഗ് കോളജാണ് ചെറുകഷണങ്ങളാക്കാനുള്ള യന്ത്രം നിര്‍മിക്കുന്നത്. സെറ റോബട്ടിക്സ് ആണ് ബോട്ടിലെ പോള സംഭരണ സംവിധാനം നിര്‍മിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, വൈസ്പ്രസിഡന്റ് രമ്യ ഷിജോ, തണ്ണീര്‍ത്തട സഞ്ചയം മാനേജര്‍ ഡോ. ജോണ്‍ സി. മാത്യു, ഡോ. റോജിത്ത് ഗിരീന്ദ്രന്, ഡോ. കെ.ആര്. രഞ്ജിത്ത്, പ്രഫ.ഡോ. നാഗേന്ദ്ര പ്രഭു, സിവിഎച്ച് ആര് പ്രസിഡന്റ് സലിംദാസ്, ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, ഏബ്രഹാം മാത്യു, കെ.ജി. ബിനു ഗോപിനാഥ്, കെ. ജീനാ ജേക്കബ്, കോക്കനട്ട് ലഗൂണ്‍ ജനറല്‍ മാനേജര്‍ ആര്. ഹരികൃഷ്ണന് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews German Pole Bean