ബെന്നി ആന്റണി കൊന്പനും സുശീൽ കുമാറും ധാരണാപത്രം കൈമാറുന്നു.
പാലക്കാട്: വിക്ടോറിയ കോളജിൽ മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്രസംഗ മത്സരങ്ങൾ നടത്തി ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് കാഷ് അവാർഡുകൾ നൽകും.
എൽഐസി മുൻ മാനേജിംഗ് ഡയറക്ടറും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഒഎസ്എ) പാട്രണ്‍ മെംബറുമായ ടി.സി. സുശീൽ കുമാർ ആണ് സഹോദരൻ ഗോപകുമാറിന്റെ സ്മരണാർഥം എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദി പാൽഘാട്ട് വിക്ടോറിയ കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനുമായി ഇതിന്റെ ധാരണാപത്രം ഒപ്പുവച്ചു.10000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും ഓരോവർഷവും സമ്മാനിക്കും. ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നടന്ന ചടങ്ങിൽ വിക്ടോറിയ കോളജിലെ ഒഎസ്എയ്ക്ക് വേണ്ടി പ്രസിഡന്റ് ബെന്നി ആന്റണി കൊന്പനും സുശീൽ കുമാറും ധാരണാപത്രം കൈമാറി.സെക്രട്ടറി ഗിരീഷ് ചെറുകാട്, ജോയിന്റ് സെക്രട്ടറി രഘുനാഥ് അയ്യപ്പുരം, എക്സിക്യൂട്ടിവ് മെംബർ ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :