x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ​സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ

വെബ് ഡെസ്ക്
Published: July 31, 2026 12:33 AM IST | Updated: July 31, 2026 12:33 AM IST

വി​ജി​ല​ന്‍​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ പ്ര​സം​ഗി​ക്കു​ന്നു.

പാ​ല​ക്കാ​ട്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ന​ല്‍​കേ​ണ്ട സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കേ​ണ്ട​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ ​സു​ധീ​ർ.
നി​യ​മ​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് നി​യ​മാ​നു​സൃ​ത സേ​വ​നം ന​ല്‍​കു​ന്ന​തി​ല്‍ വൈ​മ​ന​സ്യം പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ​ത​ല വി​ജി​ല​ന്‍​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വഹിച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

അ​ന​ധി​കൃ​ത ക്വാ​റി പ്ര​വ​ര്‍​ത്ത​നം, റീ​സ​ര്‍​വേ, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ അ​പാ​ക​ത​ക​ള്‍, ഡാ​മി​ല്‍​നി​ന്നും അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍, വി​വി​ധ അ​നു​മ​തി​ക​ള്‍ ന​ല്‍​കു​ന്ന​തി​ലെ കാ​ല​താ​മ​സം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ 13 പ​രാ​തി​ക​ള്‍ സ​മി​തി​യി​ല്‍ ല​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ (വി​എ​സി​ബി) ഡെ​പ്യൂ​ട്ടി പോലീ​സ് സൂ​പ്ര​ണ്ട് യു. ​ശ്രീ​ജി​ത്ത്, ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Government services NattuVishasham DistrictNews

Recent News

Corehub Up