x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി’ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ മാ​തൃ​കാ പ​ച്ച​ക്ക​റി​ത്തോ​ട്ടം


Published: July 12, 2026 04:08 AM IST | Updated: July 12, 2026 04:08 AM IST

കോ​ന്നി മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാ

കോ​ന്നി: പ​ഞ്ചാ​യ​ത്ത് മ​ഠ​ത്തി​ൽ​കാ​വ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​വ​രു​ന്ന ഗ്രാ​മ ഹ​രി​തം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 116 ​ന​മ്പ​ർ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ മാ​തൃ​കാ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി.

ഓ​ണ​ത്തി​ന് വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് എ​ൻ​എ​സ്എ​സും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന​ത്. 100 ത​ക്കാ​ളി തൈ​ക​ളും 100 വെ​ണ്ട തൈ​ക​ളു​മാ​ണ് മാ​തൃ​കാ തോ​ട്ട​ത്തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ന​ട്ടി​ട്ടു​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​മു​ള​ക്, വ​ഴു​ത​ന തൈ​ക​ൾ കൂ​ടി മാ​തൃ​കാ തോ​ട്ട​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൈ​ക​ളു​ടെ വി​ത​ര​ണം കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​എ​സ്. ബീ​ന നി​ർ​വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. ദീ​പ്തി, ഷെ​നി കു​മാ​രി, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​ർ, വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റു പേ​ർ അ​ട​ങ്ങു​ന്ന നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭി​ച്ച പ​ച്ച​ക്ക​റി തൈ​ക​ൾ കോ​ള​ജി​ലെ മാ​തൃ​കാ തോ​ട്ട​ത്തി​ൽ ന​ട്ട് മാ​തൃ​ക പ്ര​വ​ർ​ത്ത​ക​രാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up