ഗുണവദ് യാത്ര മോണ്‍. ജോണ്‍ തെക്കേക്കര ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: വീടുകളില്‍ ആതുര പരിപാലനമെത്തിക്കുന്ന ഹോം കെയര്‍ സര്‍വീസ് സെന്ററുകൾക്കായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യവ്യപകമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ഗുണവദ്യാത്ര ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ക്വാളിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
കേരളത്തിലാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലകളിലെ അറുപതിലധികം സ്ഥാപനങ്ങളില്‍നിന്ന് ആതുര സേവകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഹോം കെയര്‍ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമകാര്യങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ പരിശീലനം, ഗുണമേന്മാ സേവനം എന്നിവയെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം വികാരി ജനറാള്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര ഉദ്ഘാടനം ചെയ്തു. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ ക്വാളിറ്റി അഷ്വറന്‍സ് മാനേജരും പ്രിന്‍സിപ്പല്‍ അനനലൈസറുമായ ബീനമ്മ കുര്യന് ക്ലാസ് നയിച്ചു. ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ബിജി മാത്യു, ഡോ. ബെക്കി മരിയ ബിജു, ദേവിക മധു എന്നിവര്‍ പ്രസംഗിച്ചു.