x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​ര്‍ എ​സ്എ​ന്‍​വി സ​മാ​ജ​ത്തി​ല്‍ ഗു​രുജ​യ​ന്തി ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 02:24 AM IST | Updated: August 30, 2026 02:24 AM IST

പ​ര​വൂ​ര്‍ എ​സ്എ​ന്‍​വി സ​മാ​ജ​ത്തി​ന്‍റെ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ര​വൂ​ര്‍: എ​സ്എ​ന്‍​വി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​വിന്‍റെ 172 -ാമ​ത് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ച​ത​യ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ജ​യ​ന്തി സ​ന്ദേ​ശം ന​ല്‍​കി. സ​മാ​ജം പ്ര​സി​ഡ​ന്‍റ് എ​സ്. സാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജെ. ​ജ​യ​ലാ​ല്‍ ഉ​ണ്ണി​ത്താ​ന്‍ സ്‌​കൂ​ള്‍ യൂ​ണി​ഫോം വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​എ​സ്. രാ​ജീ​വ്, നെ​ടു​ങ്ങോ​ലം ര​ഘു, കെ. ​സേ​തു​മാ​ധ​വ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍, പ്ര​ധാ​ന അ​ധ്യാ​പി​ക പി. ​ബി​ന്ദു, മി​റാ​ക്കി​ള്‍ ഫാ​മി​ലി മേ​ക്ക് ഓ​വ​ര്‍ സ്റ്റു​ഡി​യോ ഉ​ട​മ എ​സ്. ഗി​രി​ലാ​ല്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എ​സ്.​പി. ധ്വ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​ജം സെ​ക്ര​ട്ട​റി എ. ​അ​രു​ണ്‍ ലാ​ല്‍ സ്വാ​ഗ​ത​വും എ​സ്. അ​നി​ല്‍​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

എ​സ്എ​ന്‍​വി​ജി​എ​ച്ച്എ​സി​ല്‍ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ത​യ്യി​ല്‍ രാ​മ​ന്‍ ഗോ​വി​ന്ദ​ന്‍ മെ​മ്മോ​റി​യ​ല്‍ കാ​ഷ് അ​വാ​ര്‍​ഡ്- ശ്രേ​യ ര​മേ​ശ്, കാ​ഷ് അ​വാ​ര്‍​ഡ് -വ​ര​ദ വി​ശാ​ഖ്, മി​റ​ക്കി​ള്‍ ഫാ​മി​ലി മേ​ക്കോ​വ​ര്‍ സ്റ്റു​ഡി​യോ കാ​ഷ് അ​വാ​ര്‍​ഡ് -അ​ഞ്ജ​ന പ്ര​സാ​ദ്, ഭ​വാ​നി ടീ​ച്ച​ര്‍ മെ​മ്മോ​റി​യ​ല്‍ കാ​ഷ് അ​വാ​ര്‍​ഡ് -കെ.​ആ​ര്‍. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews Guru Jayanthi

Recent News

Corehub Up