x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ആ​ശു​പ​ത്രിക്കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 31, 2026 11:43 PM IST | Updated: July 31, 2026 11:43 PM IST

മ​ന്ത്രി കെ. ​ മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം.

പ​ത്ത​നം​തി​ട്ട: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​കു​തി പോ​ലും പൂ​ർ​ത്തി​യാ​കാ​തെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം എ​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ത്തി​യ​തെ​ന്ന ചോ​ദ്യ​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി അ​തൃ​പ്തി അ​റി​യി​ച്ച​ത്.

ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ർ​ച്ചേ​സിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ ത​ന്നെ ജ​ന​റ​ൽ മെ​ഡി​സി​ൻ, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കും. കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1000 കെ​വി ഉ​യ​ർ​ത്താ​ൻ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കും. ആ​ധു​നി​ക സി​ടി സ്കാ​ൻ മെ​ഷീ​ൻ

വാ​ങ്ങു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഒ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 30ന് ​മു​മ്പും, സി​സി​യു ബ്ലോ​ക്ക് നി​ർ​മാ​ണം ഡി​സം​ബ​ർ 31നു​ള്ളി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള മ​റ്റ് നി​ർ​ദേശ​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം റി​വേ​ഴ്സ് എ​സ്റ്റി​മേ​റ്റു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പൊ​ട്ടി​ത്തെ​റി​ച്ച വി​ഷ​യ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ പ​റ​ഞ്ഞു.
24 മ​ണി​ക്കൂ​റും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ജ​ന​റ​ൽ

ആ​ശു​പ​ത്രി​യെ മാ​റ്റു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, ആ​രോ​ഗ്യ വ​കു​പ്പ്, പി​ഡ​ബ്ലു​ഡി, കി​റ്റ്കോ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Health Minister

Recent News

Corehub Up