x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ശം​വി​ത​ച്ച് ക​ന​ത്ത മ​ഴ​യും കാ​റ്റും


Published: July 9, 2026 01:19 AM IST | Updated: July 9, 2026 01:19 AM IST

വീ​ട് ത​ക​ർ​ന്നു; വീ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

രാ​ജ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ ഓ​ടി​ട്ട വീ​ട് ത​ക​ർ​ന്ന വീ​ണു. വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ട​ൻ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ള്ളാ​റി​ലെ ഗീ​ത​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട സ​മ​യ​ത്ത് ഗീ​ത​യും ഭ​ർ​ത്താ​വ് ശ​ക്തി​വേ​ലു​വും മ​ക​നും വീ​ട്ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്ന് വ​ലി​യൊ​രു ശ​ബ്ദം കേ​ട്ട​തോ​ടെ മൂ​വ​രും വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ത​ന്നെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണു. പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​നി​ടെ വീ​ണ് ശ​ക്തി​വേ​ലു​വി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗീ​ത​യു​ടെ പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തേ​യു​ള്ളൂ. നി​ല​വി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ഴ​യ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡ് പു​ഞ്ച​ക്ക​ര​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. പെ​രു​മാ​നൂ​ർ പി.​കെ. ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​ണ്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​ല​യോ​ര​ത്ത് പ​ര​ക്കെ കൃ​ഷി​നാ​ശ​വും മ​രം വീ​ണ് വൈ​ദ്യു​ത തൂ​ണു​ക​ൾ അ​ട​ക്കം ത​ക​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധ​വും പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

Tags : Nattuvisesham District News

Recent News

Corehub Up