x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ; വ​യ​ത്തൂ​ർ പാ​ലം ക​ര​ക​വി​ഞ്ഞു


Published: July 9, 2026 01:41 AM IST | Updated: July 9, 2026 01:41 AM IST

ഉ​ളി​ക്ക​ൽ: ക​ർ​ണാ​ട​ക​ത്തി​ൽ ഉ​ൾ​വ​ന​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​യ​ത്തൂ​ർ പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്ന​തോ​ടെ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​ക്ക​ൽ - മ​ണി​പ്പാ​റ റോ​ഡി​ലെ വ​യ​ത്തൂ​ർ പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി. പാ​ലം മു​ങ്ങി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ബ​സ് ഉ​ൾ​പ്പെ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മ​ണി​പ്പാ​റ, മ​ണി​ക്ക​ട​വ്, കു​ന്ന​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഒ​രു മീ​റ്റ​റോ​ളം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ച്ചി​രു​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും നാ​ട്ടു​കാ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. പു​ഴ​യു​ടെ ഭാ​ഗ​മാ​യ ച​പ്പാ​ത്തും മു​ങ്ങി​യി​ട്ടു​ണ്ട്. മ​ഴ ഇ​നി​യും ശ​ക്തി പ്രാ​പി​ച്ചാ​ൽ വ​ട്ട്യാം​തോ​ട് പാ​ല​വും മു​ങ്ങു​ന്ന​തി​നി​ട​യാ​കും.

Tags : Nattuvisesham District News

Recent News

Corehub Up