ഒ.ടി. പോക്കറിന്റെ വീടിന്റെ മുകളിൽ മണ്ണ് ഇടിഞ്ഞു വീണ നിലയിൽ.
പേരാമ്പ്ര: കനത്ത മഴയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് നാശനഷ്ടം. കൂത്താളി പഞ്ചായത്ത് ആറാം വാർഡിലെ ഒ.ടി. പോക്കറിന്റെ വീടിന്റെ മുകളിലാണ് മണ്ണിടിഞ്ഞു വീണത്.
വീടിന്റെ അടുക്കള മണ്ണ് മൂടി പൂർണമായും തകരുകയും വീടിന്റെ മുറികൾക്ക് വിള്ളൽ ഉണ്ടാവുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ, വൈസ് പ്രസിഡന്റ് റഹീന അറയിൽ, വാർഡ് അംഗം രവീന്ദ്രൻ കേളോത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി ഷൈലേഷ് കുമാർ, വില്ലേജ് ഓഫീസർ കെ.ആർ. രമ, കെ.ടി. അശ്വതി, എൻ.എം. മണി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. പെട്ടെന്നുണ്ടാവുന്ന ഇത്തരം ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകുന്നതിനാവശ്യമായ അടിയന്തിര നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് വാർഡ് അംഗം രവീന്ദ്രൻ കേളോത്ത് ആവശ്യപ്പെട്ടു.