ബിരുദദാനച്ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്യുന്നു
എടത്വ: നിലവാരമുള്ള വിദേശ വിദ്യാഭ്യാസത്തിലേക്ക് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം മാറിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്. എടത്വ സെന്റ് അലോഷ്യസ് കോളജിലെ 2025-26 വര്‍ഷത്തെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷാനിമോൾ.
അംഗീകാരമുള്ള നിലവാരമുള്ള വിദേശ വിദ്യാഭ്യാസ സൗകര്യം നമ്മുടെ ക്യാമ്പസുകളില്‍ നല്കാന് കഴിയുന്ന അവസ്ഥയിലേക്ക് ഉന്നതവിദ്യാഭ്യാസരംഗം മാറിയെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും പ്രതികരണശേഷിയുള്ളതുമായ തലമുറ ഇന്നിന്റെ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന് അഭിപ്രായപ്പെട്ടു.
അധ്വാനത്തിന്റെ വിലയറിയുന്ന പ്രയത്നശീലര്ക്കു മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ റെജി ചെറിയാന് എംഎല്‍എ പറഞ്ഞു.
കോളജ് മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ്, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.ജി. ഇന്ദുലാല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ബര്‍സാര്‍ ഫാ.ടി. ജോമോന് പി. ഐസക്, ഡോ. വിനു ടി. വടക്കേല്‍, ഡോ. ജോഷി ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.