x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യി​ല്‍ ച​ക്ക വീ​ണു ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര​ പ​രി​ക്ക്


Published: June 13, 2026 10:15 PM IST | Updated: June 13, 2026 10:15 PM IST

കോ​ത​ന​ല്ലൂ​ര്‍: സു​ഹൃ​ത്തി​നെ ക​ണ്ട് വ​ഴി​യ​രി​കി​ല്‍ സ്‌​കൂ​ട്ട​ര്‍ നി​ര്‍​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ത​ല​യി​ല്‍ ച​ക്ക വീ​ണു ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ത​ന​ല്ലൂ​ര്‍ ചാ​മ​ക്കാ​ല മ​റ്റ​പ്പ​ള്ളി സ​ണ്ണി (62) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്നു കോ​ത​ന​ല്ലൂ​രി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് വ​ഴി​യ​രി​കി​ല്‍ സു​ഹൃ​ത്തി​നെ ക​ണ്ട് സ്‌​കൂ​ട്ട​ര്‍ നി​ര്‍​ത്തി​യ​ത്. ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ പ്ലാ​വി​ല്‍ നി​ന്നും ച​ക്ക അ​ട​ര്‍​ന്ന് സ​ണ്ണി​യു​ടെ ത​ല​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മെ​റ്റു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ച​ക്ക വീ​ണ​തോ​ടെ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് സ​ണ്ണി​യും സ്‌​കൂ​ട്ട​റും റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. സ​ണ്ണി​യു​ടെ ത​ല​യ്ക്കും പി​ട​ലി​ക്കും കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. കാ​ലി​ന് പൊ​ട്ട​ലു​ണ്ട്. സ​ണ്ണി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Homeowner seriously injured Nattuvishesham District News

Recent News

Corehub Up