ആലപ്പുഴ: ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ സമൂഹത്തിനുചെയ്യുന്ന സേവനങ്ങൾ വിലമതിക്കനാവാത്തതാണെന്നും എന്നാൽ അതിന് തുല്യമായ വേതനവും ആനുകൂല്യങ്ങളും താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുന്നില്ലെന്നും ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. നാഷണൽ ഹെൽത്ത് എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രധിനിധി സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം എങ്കിലും തുടർച്ചയായ സർവീസ് പൂർത്തീകരിച്ച താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആർ. അംജിത്കുമാർ അധ്യക്ഷത വഹിച്ചു. എ.ഡി. തോമസ് എംഎൽഎ, സംസ്ഥാന ഭാരവാഹികളായ ജെ. സതികുമാരി, കാർത്തിക് ശശി, എൻജിഒ അസോസിയേഷൻ ജില്ലാ ഭാരവാഹികളായ, പി.എസ്. സുനിൽ, അസ്സയർ, എം. അഭയകുമാർ, അഡ്വ.ആർ. ജയചന്ദ്രൻ, അഡ്വ.എൻ.പി. വിമൽ, റോയ് ജോസ്, രാജീവ് മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Healthcare workers Nattuvishesham District News