x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള​പൊ​ട്ടിയ ഞാ​റു​ക​ൾ പന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു​


Published: June 14, 2026 12:24 AM IST | Updated: June 14, 2026 12:24 AM IST

ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ഞാ​റു​പാ​കി മു​ള​പൊ​ട്ടി​യ വ​യ​ലി​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി സ​ർ​വ​നാ​ശം വ​രു​ത്തി. ന​ദി​ച്ചി​റ ദേ​വ​ദാ​സി​ന്‍റെ വ​യ​ലി​ൽ ഇ​ന്ന​ലെ​യാ​ണ് പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി നാ​ശ​മു​ണ്ടാ​ക്കി​യ​ത്. സ​മീ​പ​ക​ർ​ഷ​ക​രു​ടെ വ​യ​ലി​ലും പ​രാ​ക്ര​മം കാ​ണി​ച്ചി​ട്ടു​ണ്ട്.

നെ​ൽ​ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് ക​തി​രി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന പ​ന്നിശ​ല്യം ഞാ​റു​പാ​കി​യ​തി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. ഇ​നി വീ​ണ്ടും വി​ത്തി​ട്ട് മു​ള​പ്പി​ക്കേ​ണ്ട​താ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ പ​ന്നി​ക​ളെ കൊ​ല്ലാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടും അ​തു വി​നി​യോ​ഗി​ക്കാ​തെ മൗ​നം പാ​ലി​ച്ചു​വ​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Tags : veins destroyed Nattuvishesham District News

Recent News

Corehub Up