x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​യ​ടി​യ​ൻ​പ​രു​ത​യി​ലെ മു​നി​യ​റ​ക​ൾ ത​ക​ർ​ത്ത സം​ഭ​വം; അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​തി​നെ​തി​രേ ഡി​ഐ​ജി​ക്ക് പ​രാ​തി


Published: June 14, 2026 12:26 AM IST | Updated: June 14, 2026 12:26 AM IST

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വ് ആ​ന​യ​ടി​യ​ൻ​പ​രു​ത​യി​ലെ മു​നി​യ​റ​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​തി​നെ​തി​രേ സ​മീ​പ​വാ​സി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ എം. ​ഹ​രി​ദാ​സ​ൻ തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി​ക്ക് പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് 2500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ന​യ​ടി​യ​ൻ​പ​രു​ത​യി​ലെ മു​നി​റ​ക​ൾ ത​ക​ർ​ക്ക​പ്പെ​ട്ട സം​ഭ​വ​മു​ണ്ടാ​യ​ത്. സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട പോ​ലീ​സ് അ​ത് ചെ​യ്യാ​താ​യ​പ്പോ​ഴാ​ണ് ഹ​രി​ദാ​സ​ൻ സം​ഭ​വം സം​ബ​ന്ധി​ച്ച് മം​ഗ​ലം​ഡാം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ശ​രി​യാം​വ​ണ്ണം മു​ന്നോ​ട്ടു പോ​യി​ല്ല. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ വി​വ​രം സം​ബ​ന്ധി​ച്ച് മ​റു​പ​ടി കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​പ്പീ​ൽ ന​ൽ​കി​യാ​ണ് ഹ​രി​ദാ​സ​ൻ മ​റു​പ​ടി സ​മ്പാ​ദി​ച്ച​ത്.

ഈ ​മ​റു​പ​ടി​യി​ലാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ച്ചെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. പ​രാ​തി തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചെ​ന്നും കേ​സ​ന്വേ​ഷ​ണം നി​ർ​ത്തി​യ​ത് പ​രാ​തി​ക്കാ​ര​നി​ൽനി​ന്നും മ​റ​ച്ചു​വെ​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​ഐ​ജി ക്ക് ​പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ച​രി​ത്ര​കാ​ര​ന്മാ​രും പു​രാ​വ​സ്തു വ​കു​പ്പ് അ​ധി​കൃ​ത​രും ത​ക​ർ​ക്ക​പ്പെ​ട്ട മു​നി​യ​റ​ക​ൾ പ​രി​ശോ​ധി​ച്ച് ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മു​നി​യ​റ​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന റി​പ്പോ​ർ​ട്ടും സം​ഘം പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : investigation Nattuvishesham District News

Recent News

Corehub Up