x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി


Published: June 14, 2026 12:21 AM IST | Updated: June 14, 2026 12:21 AM IST

കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ വി.​കെ. റ​ഷീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മൈ​ക്കി​ൾ ജോ​സ​ഫ്, പി.​എ. അ​ജ​യ്, എ​ച്ച്. അ​നീ​സ്, സി.​കെ. ജി​ഷ്ണു​വ​ർ​ദ്ധ​ൻ, ലീ​ഡ​ർ​മാ​രാ​യ ആ​ൻ മ​രി​യ വി​നോ​ദ്, പി. ​ഷ​മ്മാ​സ്, ഇ.​പി. ആ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി ന​ട​ത്തി​യ ക്യാ​ന്പി​ൽ നി​ന്ന് 45 യൂ​ണി​റ്റ് ര​ക്ത​മാ​ണ് സ​മാ​ഹ​രി​ച്ച​ത്.
ജാ​ഗ്ര​ത പാ​ലി​ക്ക​ണം

വ​ണ്ടി​ത്താ​വ​ളം: പാ​റ​ക്കു​ള​മ്പ് - മ​ല്ല​ൻ​കു​ള​മ്പ് റോ​ഡ​രി​കി​ൽ കു​ടി വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​മൊ​ഴി​കെ​യു​ള്ള​വ സ​ഞ്ച​രി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ണ്ടി​ത്താ​വ​ള​ത്തു​നി​ന്നും മു​ത​ല​മ​ട​യി​ലേ​ക്ക് ദൂ​ര​ക്കു​റ​വെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് പ​തി​വ് സ​ഞ്ചാ​രം. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ കാ​റോ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലോ എ​ത്തി​യാ​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​മു​ണ്ട് . ര​ണ്ടു ദി​വ​സ​ത്തി​ന​കം പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Blood donation camp Nattuvishesham District News

Recent News

Corehub Up