x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 19, 2026 01:47 AM IST | Updated: August 19, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​മ്പാ​ടി: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വി​ലു​ള്ള നോ​യ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഡി​എ​സ്എ​ൽ​ആ​ർ കാ​മ​റ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

പ്ര​ദേ​ശ​ത്തെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് തി​രു​വ​മ്പാ​ടി എ​സ്ഐ ര​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന മ​റ്റ് നാ​ലു​പേ​രെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham House burglary

Recent News

Corehub Up