x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: June 5, 2026 07:32 AM IST | Updated: June 5, 2026 07:32 AM IST

പാ​ല​ക്കാ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ച് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.


മെ​ഡി​ക്ക​ൽ കോ​ള​ജി​നു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​ധ്യാ​പ​ക​ത​സ്തി​ക​ക​ളും പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഉ​റ​പ്പാ​ക്ക​ണം. ജീ​വ​ന​ക്കാ​രു​ടെ സ്ഥി​രം​നി​യ​മ​നം ന​ട​ത്താ​ൻ കാ​ല​താ​മ​സ​മു​ണ്ടെ​ങ്കി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​ന​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ൾ എ​ന്നി​വ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും കി​ട​ത്തി​ച്ചി​കി​ത്സ​യി​ലെ പോ​രാ​യ്മ​യും മ​രു​ന്നു​ക​ളു​ടെ ക്ഷാ​മ​വും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ര​ക്ത​ബാ​ങ്ക്, ട്രോ​മാ കെ​യ​ർ, ഡ​യാ​ലി​സി​സ് സൗ​ക​ര്യം എ​ന്നി​വ​യു​ടെ അ​ഭാ​വം​മൂ​ലം രോ​ഗി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു പ​രി​ഹ​രി​ക്ക​ണം. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ച് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ റാ​ങ്കി​ൽ കു​റ​യാ​ത്ത സീ​നി​യ​ർ ഓ​ഫീ​സ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ത്ര​യും​വേ​ഗം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ങ്കാ​വ് എ​ട​യാ​ർ​തെ​രു​വി​ൽ റെ​യ്മ​ണ്ട് ആ​ന്‍റ​ണി ന​ൽ​കി​യ പ​രാ​തി​യി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ച്ചാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. പ​രാ​തി​യി​ൽ നേ​ര​ത്തെ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​റോ​ടു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

Tags : nattu vishesham Human Rights Commission

Recent News

Corehub Up