x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡി​ൽ ഗ​താ​ഗ​തം വീ​ണ്ടും നി​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 18, 2026 11:08 PM IST | Updated: July 18, 2026 11:08 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ത​ട​യാ​ൻ മ​ര​ത്ത​ടി​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡി​ൽ കാ​റു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം വീ​ണ്ടും നി​രോ​ധി​ച്ചു. നി​ർ​മാ​ണ സ്ഥ​ല​ത്തു​കൂ​ടി കാ​റു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. നി​ല​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.
ബൈ​പ്പാ​സി​ന്‍റെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഈ ​റോ​ഡ് വെ​ള്ളി​യാ​ഴ്ച തു​റ​ന്നി​രു​ന്നു. തൂ​ണി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു റോ​ഡ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തു​റ​ന്ന​ത്. നി​ല​വി​ൽ റോ​ഡി​ന്‍റെ പാ​തി​യോ​ളം ബൈ​പ്പാ​സി​ന്‍റെ തൂ​ണ് നി​ർ​മി​ക്കാ​ൻ കു​ഴി​യെ​ടു​ത്തി​രു​ന്നു. വ​ലി​യ ഗ​ർ​ത്ത​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള​ത്.
ഇ​തി​നി​ടെ ബൈ​പ്പാ​സി​ന്‍റെ പാ​ല​ത്തി​ന്‍റെ തൂ​ണി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗ് വീ​ണ്ടും വൈ​കു​ക​യാ​ണ്. അ​ന്തി​മ രൂ​പ​രേ​ഖ​യ്ക്ക് ഐ​ഐ​ടി​യി​ൽ നി​ന്ന് അ​നു​മ​തി വൈ​കു​ന്ന​താ​ണ് കാ​ര​ണം. നാ​ളെ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എം​എ​ൽ​എ​യും ക​രാ​ർ ക​മ്പ​നി​യും അ​ട​ക്ക​മു​ള്ള​വ​ർ.

Tags : Local News Nattuvishesham Traffic Kanjirapally - Manimala

Recent News

Corehub Up