x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്ര പ​ട്ട​യം; എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: July 18, 2026 11:03 PM IST | Updated: July 18, 2026 11:03 PM IST

ആ​ല​പ്ര പ​ട്ട​യ സ​മി​തി​പ്ര​വ​ർ​ത്ത​ക​ർ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു.

മ​ണി​മ​ല: ആ​ല​പ്ര പ്ര​ദേ​ശ​ത്തെ വ​നാ​തി​ർ​ത്തി​ക്ക് പു​റ​ത്ത് നൂ​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് എ​ത്ര​യും വേ​ഗം പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ട്ട​യ സ​മി​തി റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

1907ലെ ​ഫോ​റ​സ്റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് വ​നാ​തി​ർ​ത്തി നി​ല​നി​ർ​ത്തു​ക, പു​റ​ത്തു​ള്ള 95.32 ഹെ​ക്ട​ർ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി റി​സ​ർ​വ് ഫോ​റ​സ്റ്റ് എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് റ​വ​ന്യൂ ഭൂ​മി​യാ​യി ബി​ടി​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക, 1969ൽ ​പ്ര​സ്തു​ത ഭൂ​മി​യി​ൽ 20 ൽ​പ​രം ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കി​യ ന​ട​പ​ടി തു​ട​രു​ക, വ​നാ​തി​ർ​ത്തി​ക്ക് പു​റ​ത്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ഭൂ​മി നി​ല​വി​ലു​ള്ള വ​നം കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​ന​മാ​ണ് ന​ൽ​കി​യ​ത്. പ​ട്ട​യ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ ജോ​സ് കോ​ട്ട​യി​ൽ, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം എം​എ​ൽ​എ​യ്ക്ക് ന​ൽ​കി​യ​ത്.

Tags : Local News Nattuvishesham Alapra Pattayam MLA

Recent News

Corehub Up