ഇടുക്കി രൂപത വിശ്വാസപരിശീലന വിഭാഗത്തിന്റെയും ചെറുപുഷ്പ മിഷൻലീഗിന്റെയും സംയുക്ത രൂപത വാർഷികവും കൗൺസിലും മുരിക്കാശേരി പാവനാത്മ കോളജിൽ ബിഷപ് മാർ ജോൺ ന
മുരിക്കാശേരി: ഇടുക്കി രൂപത വിശ്വാസപരിശീലന വിഭാഗത്തിന്റെയും ചെറുപുഷ്പ മിഷൻലീഗിന്റെയും സംയുക്ത രൂപത വാർഷികവും കൗൺസിലും മുരിക്കാശേരി പാവനാത്മ കോളജിൽ നടന്നു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു.
രൂപത മാഗസിൻ പ്രകാശനം വികാരി ജനറാൾ മോൺ. ജോസ് നരിതൂക്കിൽ നിർവഹിച്ചു. കഴിഞ്ഞ പ്രവർത്തനവർഷ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. മികച്ച സൺഡേ സ്കൂളുകൾക്കും മികച്ച മിഷൻലീഗ് ശാഖ, മേഖലകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
വിശ്വാസ പരിശീലന രംഗത്ത് 25 വർഷം പൂർത്തിയാക്കിയവരെയും ലോഗോസ് ക്വിസിൽ ഉന്നത വിജയം നേടിയവരെയും സംസ്ഥാന പ്രതിഭകളെയും ജൂബിലി ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയവരെയും യോഗത്തിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് പ്രേഷിത റാലിയും വിവിധ കലാപരിപാടികളും അരങ്ങേറി.
രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, മിഷൻലീഗ് രൂപത പ്രസിഡന്റ് സെസിൽ ജോസ്, ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽനിന്നായി നൂറുകണക്കിന് മിഷൻലീഗ് അംഗങ്ങളും വൈദികരും സന്യസ്തരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
മിഷൻലീഗ് രൂപത വൈസ് ഡയറക്ടർ സിസ്റ്റർ സ്റ്റാർലറ്റ് സിഎംസി, രൂപത ജനറൽ ഓർഗനൈസർ ജയിംസ് തോമസ്, സിസ്റ്റർ ടെസി എസ്എച്ച്, ബ്രദർ ബിനെറ്റ് തെക്കേവയലിൽ, സിസ്റ്റർ അഞ്ജിത എഫ്സിസി, അമൽ ജോണി, സിസ്റ്റർ അൻസ എസ്എച്ച്, അയോണ ജോഷി, ജോർജുകുട്ടി സെബാസ്റ്റ്യൻ, കെ.യു. ബിനോയി, റോബിൻ ജോസഫ്, ജെഫിൻ ജോജോ, ആഷ്ബിൻ ബെന്നി, പ്രിയാമോൾ ജോസഫ്, ജിബിന തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham District News