x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​തീ​വ്ര മ​ഴ​യി​ല്‍ വി​റ​ങ്ങ​ലി​ച്ച് ഇ​ടു​ക്കി

വെബ് ഡെസ്ക്
Published: August 1, 2026 10:35 PM IST | Updated: August 1, 2026 10:35 PM IST

കനത്ത മ​ഴ​യി​ല്‍ ക​രക​വി​ഞ്ഞൊ​ഴു​കു​ന്ന തൊ​ടു​പു​ഴ​യാ​ര്‍.

തൊ​ടു​പു​ഴ: അ​തി​തീ​വ്ര മ​ഴ​യി​ല്‍ ജി​ല്ല​യി​ൽ വ്യാ​പ​ക​നാ​ശം. മ​ഴ​ക്കെ​ടു​തി​യി​ൽ കു​ട​യ​ത്തൂ​ര്‍ അ​ടൂ​ര്‍​മ​ല​യി​ലും വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട്ടി​ലും ര​ണ്ടു​പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​തി​നു പു​റ​മേ എട്ടു പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

14 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 69 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം താ​റു​മാ​റാ​യി. പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി ഒ​ട്ടേ​റെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​വീ​ണ് വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

മ​ഴ​ക്കെ​ടു​തി​യി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. കു​ട​യ​ത്തൂ​ര്‍ സി​എം​എ​സ് എ​ല്‍​പി സ്‌​കൂ​ൾ, ആ​ല​ക്കോ​ട് എ​ല്‍​എ​ഫ്എ​ല്‍​പി സ്‌​കൂ​ൾ, മു​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, അ​മ​യ​പ്ര ഗ​വ.​എ​ല്‍​പി സ്‌​കൂ​ൾ, കാ​ളി​യാ​ര്‍ ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ, ത​ട്ടേ​ക്ക​ണ്ണി ക​മ്യൂ​ണി​റ്റി ഹാ​ൾ, കീ​രി​ത്തോ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ൾ, അ​ടി​മാ​ലി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ തു​റ​ന്ന​ത്. വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​യി 101 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ പീ​രു​മേ​ട്ടി​ല്‍ 213 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പെ​യ്തു. തൊ​ടു​പു​ഴ​യി​ല്‍ 212.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യും ല​ഭി​ച്ചു. ഇ​ടു​ക്കി-154.4, ഉ​ടു​മ്പ​ന്‍​ചോ​ല-75.4, ദേ​വി​കു​ളം-61.6 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ ല​ഭി​ച്ച മ​ഴ ക​ണ​ക്ക്.

ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി

മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്. ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​ല​വി​നോ​ദ​ങ്ങ​ളും ട്ര​ക്കിം​ഗും നി​ര്‍​ത്തി​വ​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
ആ​ല​ക്കോ​ട്

വ്യാ​പ​ക നാ​ശം

ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ ച​വ​ര്‍​ണ ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ര​ണ്ടു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ട​ക്ക​ച്ചി​റ മാ​ര്‍​ട്ടി​ന്‍, പാ​റ​യ്ക്ക​ല്‍ ബി​നു എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് 17 കു​ടും​ബ​ങ്ങ​ളെ ആ​ല​ക്കോ​ട് എ​ല്‍​പി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ക​ക്കു​ഴി, മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ദേ​വി​കു​ളം മേ​ഖ​ല​യി​ലും നാ​ശ​ന​ഷ്ടം

ദേ​വി​കു​ളം: അ​ടി​മാ​ലി, മാ​ങ്കു​ളം ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​മാ​ലി പ​തി​നാ​ലാം മൈ​ലി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

ദേ​വി​യാ​ർ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ചി​ല വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മ​ന്നാം​കാ​ല ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ് ര​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. പാ​റ​യ്ക്ക​ൽ അ​ൻ​സാ​റി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള മ​തി​ലി​ടി​ഞ്ഞു. മ​ന്നാം​കാ​ല ക​വ​ല​യി​ൽ കെ.​കെ. ഗോ​പി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. വീ​ട്ടി​ലു​ള്ള​വ​രെ നി​ന്നു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

മാ​ങ്കു​ള​ത്ത് മ​ണ്ണി​ടി​ച്ച​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ത്തെ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ മു​നി​പ്പാ​റ ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ത​ളി​കം, ക​ർ​ണ്ണ​ൻ​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി.
അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ലെ അ​ഞ്ചു ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഇ​രു ക​ര​ക​ളി​ലു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​തി​നാ​റാം​ക​ണ്ട​ത്ത് കു​ടി​വെ​ള്ള സം​ഭ​ര​ണി ത​ക​ർ​ന്നു

ചെ​റു​തോ​ണി: പ​തി​നാ​റാം​ക​ണ്ട​ത്തി​ന് സ​മീ​പം ച​ര​ള​ൻ​കാ​ന​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ടി​വെ​ള്ള സം​ഭ​ര​ണി ത​ക​ർ​ന്നു. സ​മീ​പ​ത്തെ വീ​ടി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പു​ല​ർ​ച്ചെ നാ​ലോ​ടെ ച​ര​ള​ൻ​കാ​നം പ​റ​ത്താ​ന​ത്ത് രാ​ജു​വി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന രാ​ജു കു​ടും​ബാം​ഗ​ങ്ങ​ളെ കൂ​ട്ടി സ​മീ​പ​ത്തെ തൊ​ഴു​ത്തി​ൽ അ​ഭ​യം തേ​ടി. തൊ​ട്ടു​പു​റ​കേ മു​റ്റ​ത്തേ​ക്ക് വെ​ള്ള​ത്തോ​ടൊ​പ്പം ക​ല്ലും​മ​ണ്ണും ത​ടി​ക​ളും ഒ​ഴു​കി​യെ​ത്തി.

വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി ത​ക​ർ​ത്താ​ണ് ഉ​രു​ൾ​വ​ന്ന​ത്. സം​ഭ​ര​ണി​യി​ൽ ത​ട്ടി ക​ല്ലും​മ​ണ്ണും ത​ടി​യു​മെ​ല്ലാം ഗ​തി​മാ​റി ഒ​ഴു​കി​യ​തി​നാ​ൽ വീ​ടി​ന് കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​യി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Idukki reels

Recent News

Corehub Up