ദിനേശ്
നെടുങ്കണ്ടം: വ്യാഴാഴ്ച ദിനേശന്റെ ദിവസമായിരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് ഭാഗ്യം പരീക്ഷിച്ച കൂട്ടാർ അന്യാർതൊളു ലക്ഷ്മി വിലാസത്തിൽ എൽ.ടി. ദിനേശ് (അനി-50) അരമണിക്കൂർ പിന്നിട്ടപ്പോൾ കോടിപതിയായി.
വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് ദിനേശിന്റെ ജീവിതം മാറ്റിമറിച്ചത്. കൂട്ടാർ ടൗണിലെ അശോക ലോട്ടറി ഏജൻസിയിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ദിനേശ് രണ്ട് ടിക്കറ്റുകൾ വാങ്ങി. ഇതിൽ ജെ.എ. 989670 എന്ന നമ്പർ തന്നെ കോടിപതിയാക്കിയതിലുള്ള അമ്പരപ്പും ആഹ്ലാദവും ദിനേശിനെയും കുടുംബത്തെയും വിട്ടുപോയിട്ടില്ല.
25 വർഷമായി കൂട്ടാർ ടൗണിൽ സ്റ്റുഡിയോ നടത്തിവരികയാണ് ദിനേശ്. അമ്മ സുഭദ്രാമ്മ, ഭാര്യ രാജിമോൾ, മക്കളായ അഭിഷേക്, അർച്ചന എന്നിവരടങ്ങുന്നതാണ് കുടുംബം.
Tags : Dinesan became a millionaire nattu vishesham local news Dinesan became a millionaire n half an hour