x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ണ്ണുഖ​ന​നം: വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു


Published: May 21, 2026 07:02 AM IST | Updated: May 21, 2026 07:02 AM IST

കൊ​ഴി​ഞ്ഞാ​മ്പാ​റ: അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​നം ന​ട​ത്തു​ന്ന​തി​നി​ടെ മ​ണ്ണ്മാ​ന്തിയ​ന്ത്രവും ടി​പ്പ​ർ​ലോ​റി​യും പോ​ലീ​സ് പി​ടി​കൂ​ടി. വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തി​ലെ സൊ​റ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ മ​ണ്ണ്മാ​ന്തിയ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഖ​ന​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ഖ​ന​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. പൊ​തുഅ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് തി​ര​ക്കി​ലാ​കു​ന്ന മ​റ്റു ദി​വ​സ​ങ്ങ​ളി​ലും എ​രു​ത്തേ​മ്പ​തി, വ​ട​ക​ര​പ്പ​തി, കൊ​ഴി​ഞ്ഞാ​മ്പാ​റ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മ​ണ്ണ് ഖ​ന​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൊ​ഴി​ഞ്ഞാ​മ്പാ​റ എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്.​സ​ന്ദീ​പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ കെ.​പി. ജോ​ർ​ജ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ഹ​രി​ദാ​സ്, കെ. ​സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Tags : nattu vishesham Illegal mining

Recent News

Corehub Up