കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന എഴുപതിലേറെ വഴിയോരക്കടകള്‍ പൊതുമരാമത്ത് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ചയും ഇന്നലെയുമായി പൊളിച്ചു നീക്കി. കളക്ടറേറ്റ് സിഗ്നല്‍ ജംഗ്ഷന്, ജില്ലാപഞ്ചായത്ത് പരിസരം, സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ഓലി മുഗള്‍ സണ്‍റൈസ് റോഡ്, കാക്കനാട് ഐഎംജി , തൃക്കാക്കര നഗരസഭാ പരിസരം, കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്.
വരും ദിവസങ്ങളില്‍ എന്‍ജിഒ ക്വോര്‍ട്ടേഴ്സ്, കുന്നുംപുറം, പാലച്ചുവട്, പടമുകള്‍, ചെമ്പു മുക്ക് വാഴക്കാല, ഭാരത്മാതാ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചും പൊളിക്കല്‍ നടപടികള്‍ തുടരും.
രാത്രികാല വഴിയോരത്തട്ടുകടകള് കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും വില്പനയും പെരുകുന്നതും പാതയോരങ്ങള്‍ കൈയേറിയുള്ള വ്യാപാരം മൂലം ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിരമായും ഇത്തരം കടകള്‍ നീക്കം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചത്.
ഒരു വര്‍ഷം മുന്‍പ് എട്ട് ലക്ഷം രൂപ ചെലവ് ചെയ്ത് നഗരസഭാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത വഴിയോരക്കടകള്‍ പൊളിച്ചു നീക്കിയെങ്കിലും രണ്ടാഴ്ച പിന്നിടും മുന്‍പ് വീണ്ടും കടകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
Tags : Local News Nattuvishesham Ernakulam