പാലാവയൽ: സെന്റ് ജോൺസ് എച്ച്എസ്എസ് 2025-26 വർഷത്തെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇഗ്നൈറ്റ് എക്സലൻസിയ എന്ന പേരിൽ നടത്തിയ വിജയോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സോമി ജോർജ് അറക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കതാഴെ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെംബർ മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, പ്രിൻസിപ്പൽ അനിൽ ജേക്കബ്, മുഖ്യാധ്യാപിക സിനെറ്റ് കെ. ടോം, റിട്ട. പ്രിൻസിപ്പൽ ഡോ. മെന്റലിൻ മാത്യു, മിനി തോമസ്, ബിൻസി സ്കറിയ, അലോണ മരിയ സോമി, പി.എസ്. അബിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Victory celebration St. John's School