x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​എം​​ജി​​എ​​സ്‌​​വൈ റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം ഓ​​ഗ​​സ്റ്റി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കും: ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി


Published: June 6, 2026 06:26 AM IST | Updated: June 6, 2026 06:26 AM IST

കോ​​ട്ട​​യം: പ്ര​​ധാ​​ന​​മ​​ന്ത്രി ഗ്രാ​​മ​​സ​​ഡ​​ക് യോ​​ജ​​ന പ​​ദ്ധ​​തി പ്ര​​കാ​​രം ന​​ട​​ക്കു​​ന്ന റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം ഓ​​ഗ​​സ്റ്റ് 31 ന് ​​മു​​മ്പ് പൂ​​ര്‍​ത്തി​​യാ​​ക്കു​​മെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി. റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി ക​​ള​​ക്‌​ട​റേ​​റ്റി​​ൽ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ലാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

പി​​എം​​ജി​​എ​​സ്‌​​വൈ ഒ​​ന്നാം ഘ​​ട്ട​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട പ​​രി​​പ്പ്-​തൊ​​ള്ളാ​​യി​​രം മാ​​ഞ്ചി​​റ, മൂ​​ന്നാം ഘ​​ട്ട​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട വാ​​ക​​ത്താ​​നം സെ​ന്‍റ് ജോ​​ണ്‍​സ് ച​​ര്‍​ച്ച് -വ​​ള്ളി​​ക്കാ​​ട്ട് ദ​​യ​​റാ, മ​​ട​​യ​​ന്‍​കു​​ന്ന്-​കു​​റ​​വി​​ല​​ങ്ങാ​​ട്-​കു​​ര്യം-​വി​​ല്ലോ​​നി​കു​​ന്നം, മാ​​ണി​​കാ​​വ് വ​​ട്ട​​യി​​ല്‍-​തു​​ങ്ക​​ല്‍ വ​​ട്ട​​ക്കു​​ന്ന്, ചെ​​മ്മ​​നാം​കു​​ന്ന് -മു​​ട​​ക്ക​​രി​​പ്പ​​ട​​വ്, കു​​ള​​ങ്ങ​​ര​​പ്പ​​ടി-​ചു​​ണ്ട​​ലി​​ക്കാ​​ട്ട് പ​​ടി- ത​​റ​​പ്പേ​​ല്‍ പ​​ടി, ആ​​യാം​​കു​​ടി-​എ​​ഴു​​മാ​​ന്തു​​രു​​ത്ത് -അ​​ട്ട​​ക്ക​​ല്‍-​ക​​ടു​​ത്തു​​രു​​ത്തി എ​​ന്നീ റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​മാ​​ണ​​മാ​​ണ് 31ന​​കം പൂ​​ര്‍​ത്തി​​യാ​​ക്കേ​​ണ്ട​​ത്.

നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ പാ​​റ​​മ​​ട-​കു​​രീ​​ക്ക​​ല്‍-​സെ​​ന്‍റ് തോ​​മ​​സ് പ​​രു​​വ​​നാ​​ടി-​ചി​​റ​​ക്ക​​ണ്ടം-​ന​​ടു​​വി​​ല മാ​​വ്, ചേ​​ര്‍​പ്പു​​ങ്ക​​ല്‍-​മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി-​ഇ​​ടാ​​ട്ടു​​മ​​ന-​മു​​ണ്ടു​​പാ​​ടം-​നെ​​ല്ലി​​പ്പു​​ഴ-​ഇ​​ട്ടി​​യ​​പ്പാ​​റ പ്രാ​​ര്‍​ഥ​​നാ ഭ​​വ​​ന്‍, എ​​ന്നീ റോ​​ഡു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഉ​​ട​​നെ ന​​ട​​ത്താ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

ദീ​​ര്‍​ഘ​​നാ​​​​ളാ​​യി നി​​ര്‍​മാ​​ണം ത​​ട​​സ​​പ്പെ​​ട്ടി​​രു​​ന്ന കോ​​ത​​ന​​ല്ലൂ​​ര്‍-​ഓ​​ണം​​തു​​രു​​ത്ത്-​ആ​​ന​​മ​​ല-​കു​​റു​​മു​​ള്ളൂ​​ര്‍-​മു​​ണ്ടുവേ​​ലി​​പ്പ​​ടി-​പാ​റേ​​മാ​​ക്കി​​ല്‍ റോ​​ഡ് നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി സ​​ര്‍​ക്കാ​​ര്‍ 3.25 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കു​​ക​​യും അ​​ത് പ്ര​​കാ​​രം ടെ​​ന്‍​ഡ​​ര്‍ വി​​ളി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ആ​​രും ക​​രാ​​ര്‍ എ​​ടു​​ത്തി​​ല്ല. അ​​തി​​നാ​​ല്‍ വീ​​ണ്ടും ടെ​​ന്‍​ഡ​​ര്‍ വി​​ളി​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

പി​​എം​​ജി​​എ​​സ്‌​​വൈ നാ​​ലാം ഘ​​ട്ട​​ത്തി​​ല്‍ ശി​​പാ​​ര്‍​ശ ചെ​​യ്ത 65 റോ​​ഡു​​ക​​ളി​​ല്‍ 14 എ​​ണ്ണ​​ത്തി​​ന് അ​​നു​​മ​​തി ല​​ഭി​​ച്ചു. 22 എ​​ണ്ണം ആ​​വ​​ശ്യ​​മാ​​യ നീ​​ള​​വും വീ​​തി​​യും ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍ റ​​ദ്ദ് ചെ​​യ്യാ​​നും ഇ​​തി​​ന് പ​​ക​​ര​​മാ​​യി പു​​തി​യ റോ​​ഡു​​ക​​ള്‍ ശി​​പാ​​ര്‍​ശ ചെ​​യ്യാ​​നും തീ​​രു​​മാ​​നി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ അ​​രു​​ണ്‍ ജെ. ​​ര​​ഞ്ച് എ​​ന്നി​​വ​​ര്‍ സം​​ബ​​ന്ധി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up