x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട് പി​ക്ക​പ്പ് വാ​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു


Published: June 6, 2026 06:10 AM IST | Updated: June 6, 2026 06:10 AM IST

ചി​റ്റൂ​ർ: പാ​ട്ടി​കു​ളം വ​ള​വു​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യ് മ​റി​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി 12 നാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ സ​മീ​പ​വാ​സി​ക​ൾ പു​റ​ത്തെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി. തൃ​ശൂ​രി​ൽ നി​ന്നും ക​ന്നി​മാ​രി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

സം​ഭ​വ​സ​മ​യ​ത്ത് ചാ​റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മു​ന്പ് ന​ട​ന്ന അ​മ്പ​തോ​ളം വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ പ​തി​ന​ഞ്ചി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ​ബ​സു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച് പ്ലാ​ച്ചി​മ​ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ട അ​പ​ക​ട​വും ന​ട​ന്നി​രു​ന്നു. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ ഇ​വി​ടെ പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്.

Tags : nattu vishesham Pickup van loses control and overturns

Recent News

Corehub Up