x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; തൃ​ശൂ​ര്‍ റൂ​റ​ലി​ല്‍ അ​ഞ്ച് പ്ര​തി​ക​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍


Published: June 6, 2026 07:25 AM IST | Updated: June 6, 2026 07:25 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട് സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ല്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളെതു​ട​ര്‍​ന്ന് അ​ഞ്ച് പ്ര​തി​ക​ള്‍കൂ​ടി അ​റ​സ്റ്റി​ലാ​യി.

വ​ല​പ്പാ​ട് കോ​ത​കു​ളം ബീ​ച്ച് സ്വ​ദേ​ശി കാ​ഞ്ഞി​ര​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ (29), ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​മ്പി​ശേ​രി സ്വ​ദേ​ശി എ​ട​ക്കൂ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ സി​നാ​ന്‍ (23), ചെ​ങ്ങാ​ലൂ​ര്‍ ശാ​ന്തി​ന​ഗ​ര്‍ മു​ല്ല​ക്ക​ര വീ​ട്ടി​ല്‍ മ​നീ​ഷ് (32), കൊ​ട​ക​ര പു​ത്തു​കാ​വ് ക​ലാ​ന​ഗ​ര്‍ ന​മ്പു​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ മാ​ണി​ക്യ​ന്‍ എ​ന്ന മ​നോ​ജ് (43), ഉ​ത്ത​ര്‍ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ റോ​ഷ​ന്‍ സോ​ങ്ക​ര്‍ (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗി​ച്ച കു​റ്റ​ത്തി​ന് ന​ന്തി​ക്ക​ര സ്വ​ദേ​ശി മൂ​ത്താ​ര​ന്‍ വീ​ട്ടി​ല്‍ ധ​ന്‍​ലാ​ല്‍ (22), കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍വ​ച്ച് കൊ​ര​ട്ടി തെ​ക്കും​മു​റി മാ​മ്പ്ര എ​ര​യം​കു​ടി സ്വ​ദേ​ശി വെ​ഞ്ച​ന​പ്പി​ള്ളി വീ​ട്ടി​ല്‍ അ​മേ​ഘ് (18), വ​ല​പ്പാ​ട് കോ​ത​കു​ളം ബീ​ച്ച് സ്വ​ദേ​ശി മൈ​ലാ​ഞ്ചി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (18), മാ​ള പൊ​യ്യ സ്വ​ദേ​ശി ക​രു​വ​ന്‍ വീ​ട്ടി​ല്‍ രാ​ഹു​ല്‍​രാ​ജ് (23), ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി മൂ​ണ​ക്ക​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷ​നൂ​പ് (30) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡാ​യ ഡാ​ന്‍​സാ​ഫ് ടീ​മി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ല​പ്പാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, കൊ​ട​ക​ര, കൊ​ര​ട്ടി, മാ​ള, ക​യ്പ​മം​ഗ​ലം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ ക്രി​മി​ന​ലു​ക​ൾ റി​മാ​ൻ​ഡി​ൽ

കയ്പമംഗലം: കൊ​പ്ര​ക്ക​ളത്ത് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടെ​ത്തി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ കു​പ്ര​സി​ദ്ധ ക്രി​മി​ന​ലു​ക​ൾ റി​മാ​ൻ​ഡി​ൽ.

ക​യ്പ​മം​ഗ​ലം വ​ഴി​യ​മ്പ​ലം സ്വ​ദേ​ശി പു​ത്തൂ​ർ വീ​ട്ടി​ൽ സൂ​ര​ജ് (27), പു​ല്ലൂ​റ്റ് നാ​രാ​യ​ണ​മം​ഗ​ലം സ്വ​ദേ​ശി മു​ണ്ടോ​ളി വീ​ട്ടി​ൽ അ​ക്ഷ​യ് (അ​മ്പാ​ടി-30) എ​ന്നി​വ​രെ​യാ​ണ് ക​ഞ്ചാ​വ്, ഹാ​ഷി​ഷ് ഓ​യി​ൽ, എം​ഡി​എം​എ എ​ന്നി​വ സ​ഹി​തം ബു​ധ​നാ​ഴ്ച രാ​വി​ലെ 11 ഓ​ടെ കാ​ള​മു​റി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ നി​ന്നും ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൂ​ര​ജ് ഒ​രു ക​വ​ർ​ച്ച​ക്കേ​സി​ലും വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഒ​രു കേ​സി​ലും പ്ര​തി​യാ​ണ്.അ​ക്ഷ​യ് ഒ​രു ക​വ​ർ​ച്ച​ക്കേ​സി​ലും ര​ണ്ട് വ​ധ​ശ്ര​മ​ക്കേ​സി​ലും ഒ​മ്പ​ത് അ​ടി​പി​ടി​ക്കേ​സി​ലും ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ഒ​രു കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പമം​ഗ​ലം എ​സ്എ​ച്ച്ഒ ബി​ജി​ത്ത്, എ​സ്ഐ അ​ജാ​സു​ദ്ദീ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Operation Toofan Five suspects arrested

Recent News

Corehub Up