പ്രതീകാത്മക ചിത്രം
മാനന്തവാടി: നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാക്കുന്നു.
പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. നഗരസഭാ ചെയര്മാന് ജോക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. വണ്‍വേ സമയം ക്രമീകരിക്കുന്നതിന് പൊലിസിന്റെ സഹായം തേടിയതായി ചെയര്മാന് അറിയിച്ചു.
ക്ലബ്കുന്നിലുള്ള പുതിയ കെട്ടിടത്തില്‍ 14 മുതല്‍ നഗരസഭ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്ന സഹചര്യത്തില്‍ തിരക്കേറിയതും വീതി കുറഞ്ഞതുമായ പച്ചക്കറി മാര്‍ക്കറ്റ് റോഡില്‍ താത്കാലികമായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കും.