x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാധ്യ​മ​രം​ഗ​ത്ത് വേ​ഗ​ത​യേ​ക്കാ​ള്‍ പ്രാ​ധാ​ന്യം സ​ത്യ​ത്തി​ന്: ബി​ഷ​പ്


Published: July 9, 2026 02:23 AM IST | Updated: July 9, 2026 02:23 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ധ്യ​മ​രം​ഗ​ത്ത് വേ​ഗ​ത​യേ​ക്കാ​ള്‍ പ്രാ​ധാ​ന്യം സ​ത്യ​ത്തി​നാ​ണെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ന്ദി​ര​ത്തി​ല്‍ മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ശ​ബ്ദം സ​മൂ​ഹ​ത്തി​ല്‍ എ​ത്തി​ക്കാ​നും ന​ന്മ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന സേ​വ​നം അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്.

ഒ​രു മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​ന്‍റെ ദൗ​ത്യം വാ​ര്‍​ത്ത ക​ണ്ടെ​ത്തു​ക മാ​ത്ര​മ​ല്ല സ​ത്യം ക​ണ്ടെ​ത്തു​ക​യും അ​ത് ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടു​കൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണെ​ന്ന് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, പി​ആ​ര്‍​ഒമാ​രാ​യ ഫാ. ​ജി​നോ മാ​ള​ക്കാ​ര​ന്‍, ജോ​സ് അ​ളി​യ​ത്ത്, ദീ​പി​ക സീ​നി​യ​ര്‍ സ​ബ്എ​ഡി​റ്റ​ര്‍ സെ​ബി മാ​ളി​യേ​ക്ക​ല്‍, രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, കേ​ര​ള​സ​ഭ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യി​സ​ണ്‍ വ​ട​ക്കും​ഞ്ചേ​രി, ഫാ. ​ലി​ന്‍റോ പ​നം​കു​ളം, ഫാ. ​ജോ​സ​ഫ് തൊ​ഴു​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : Nattuvisesham District News

Recent News

Corehub Up