x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ൻ​ഡോ​ക്രൈ​നോ​ള​ജി, മാ​ക്സി​ലോ​ഫേ​ഷ​ൽ സ​ർ​ജ​റി ഉ​ദ്ഘാ​ട​നം മൂ​ന്നി​ന്

വെബ് ഡെസ്ക്
Published: August 30, 2026 12:22 AM IST | Updated: August 30, 2026 12:22 AM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ മൂ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കും. മാ​ർ​ത്തോ​മ്മാ സ​ഭ തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും ല​ഭ്യ​മാ​കു​ന്ന പ്ര​മേ​ഹം, തൈ​റോ​യ്ഡ്, ഹോ​ർ​മോ​ൺ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര ചി​കി​ത്സാ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​ഷ​മീ​ർ ബ​ഷീ​ർ, ഡോ. ​നീ​തു ജോ​യ് എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ക്കും. മു​ഖം, വാ​യ, താ​ടി, ത​ല​യോ​ട്ടി, ക​ഴു​ത്ത് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ രോ​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കു​ക​ൾ​ക്കും കാ​ൻ​സ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള പു​ന​ർ​നി​ർ​മാ​ണ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ആ​ധു​നി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന മാ​ക്സി​ലോ​ഫേ​ഷ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ജേ​ക്ക​ബ് ജോ​ൺ പ്ലാ​ക്ക​ലും വി​ശ​ദീ​ക​രി​ക്കും.

റ​വ. വ​ർ​ഗീ​സ് ജോ​ൺ, ലൈ​ഫ് ലൈ​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​റി​യ​ക് പാ​പ്പ​ച്ച​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​മാ​ത്യൂ​സ് ജോ​ൺ, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ ഡോ. ​ടോം ജോ​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഗ്യാ​സ്ട്രോ എ​ന്‍റോ​ള​ജി​സ്റ്റ് ഡോ.​എ​സ്. രാ​ജീ​വ​ൻ, ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ​ൻ ഡോ. ​ലി​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മു​ഖ്യാ​തി​ഥി​ക്കു​ള്ള ഉ​പ​ഹാ​രം ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി സ​മ​ർ​പ്പി​ക്കും.

എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം പ്ര​മേ​ഹം, തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ, ഹോ​ർ​മോ​ൺ അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ൾ, പി​റ്റ്യൂ​ട്ട​റി, അഡ്രിന​ൽ, പാ​രാ​തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക​ളു​ടെ രോ​ഗ​ങ്ങ​ൾ, വ​ള​ർ​ച്ചാ, മെ​റ്റ​ബോ​ളി​ക് പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​മ​ഗ്ര രോ​ഗ​നി​ർ​ണ​യ​വും വി​ദ​ഗ്ധ ചി​കി​ത്സ​യും ന​ൽ​കും. മാ​ക്സി​ലോ​ഫേ​ഷ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ മു​ഖം, വാ​യ, താ​ടി, ത​ല​യോ​ട്ടി, ക​ഴു​ത്ത് എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കും അ​പ​ക​ട​പ​രി​ക്കു​ക​ൾ​ക്കും ജ​ന്മ​നാ ഉ​ണ്ടാ​കു​ന്ന വൈ​ക​ല്യ​ങ്ങ​ൾ​ക്കും ദ​ന്ത, താ​ടി സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും വാ​യി​ലെ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് ഓ​ങ്കോ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും അ​ത്യാ​ധു​നി​ക ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Surgery

Recent News

Corehub Up