ഹോസ്റ്റല്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇടുക്കി: എന്‍ജനിയറിംഗ് കോളജിന്റെ രണ്ടാംവര്‍ഷ ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ രണ്ടു കെട്ടിടത്തിലായാണ് പുതിയ ഹോസ്റ്റലുകള്‍ ആരംഭിച്ചത്. ഉപയോഗിക്കാതിരുന്ന കെട്ടിടങ്ങള്‍ ജില്ലാ കളക്ടറുടെ താത്പര്യപ്രകാരമാണ് എന്‍ജനിയറിംഗ് കോളജിന് വിട്ടുനല്‍കിയത്.
പിടിഎ മുന്‍കൈയെടുത്താണ് അഞ്ചു ലക്ഷത്തോളം രൂപ ചെലവാക്കിപ്രവര്ത്തനങ്ങള് നടത്തിയത്. പൈനാവ് വനിതാ പോലീസ് സ്റ്റേഷനു സമീപമുള്ള രണ്ടു ക്വാര്‍ട്ടേഴ്സുകളിലാണ് ഹോസ്റ്റലുകള്‍ ആരംഭിച്ചത്. 50 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എസ്. ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി എം.ആര്.സിദ്ധാര്ഥന്, പ്രഫ. എ.സി. ഉമേഷ്, ഡോ. രഘുനാഥന് രാജേഷ്, ഡോ. ഡോളി മേരി, ഡോ. കെ.പി. മധു, ഡോ. കെ.എസ്. വിജയന്, ഡോ. കെ.ജി. ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Engineering College Hostel