x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66ൽ ​പ​രി​ശോ​ധ​ന; മ​ണ​ൽ​ക്കൂ​ന​യും ക​ൽ​പ്പൊ​ടി​യും അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന പ​രാ​തി


Published: May 20, 2026 07:19 AM IST | Updated: May 20, 2026 07:19 AM IST

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ത്ത​കു​ന്നം മു​ത​ൽ മു​റ​വ​ൻ​തു​രു​ത്ത് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ മ​ണ​ൽ​ക്കൂ​ന​യും ഉ​യ​ര​ത്തി​ൽ നി​റ​ച്ചി​ട്ടു​ള്ള ക​ൽ​പ്പൊ​ടി​യും അ​പ​ക​ടം ഉ​ണ്ടാ​ക്കു​മെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് മാ​നേ​ജ​ർ ജീ​വ​ൻ ജോ​ൺ, ക​രാ​ർ ഏ​റ്റെ​ടു​ത്ത ഓ​റി​യ​ന്‍റ​ൽ സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പി​നി​യി​ലെ മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ഴ​ക്കാ​ല​മാ​യാ​ൽ മ​ണ​ൽ​ക്കു​ന​യും ക​ൽ​പ്പൊ​ടി​യും ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. മാ​ത്ര​മ​ല്ല ഇ​വ വെ​ള്ള​ത്തോ​ടൊ​പ്പം വീ​ടു​ക​ളി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ക​രാ​ർ ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ല​ട​പെ​ട്ടു. തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​യ​ര​ത്തി​ലു​ള്ള മ​ൺ​ക്കൂ​ന​യും, ക​ൽ​പ്പൊ​ടി​യും ഉ​യ​രം കു​റ​ച്ച് അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കും.

വെ​ള്ള​ക്കെ​ട്ട് നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തോ​ട് യോ​ജി​പ്പി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കും. വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള പ​ദ്ധ​തി​ക്ക് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


പ​ഞ്ചാ​യ​ത്ത് ഇ​ത് സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​നു​വ​ദി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ്, സെ​ക്ര​ട്ട​റി എ.​കെ. അ​ജി​ത, കെ.​ബി. ബി​ൻ​ഷാ​ദ്, ടി.​കെ. അ​ശോ​ക​ൻ, മ​ധു​ലാ​ൽ, സു​ബി​ത, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Inspection on National Highway

Recent News

Corehub Up