ചുണ്ടേല്‍-ചേലോട് ദേശീയപാതയോരത്തെ ജ്യൂസ് കടകള്‍.
വൈത്തിരി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയായി മഴ നന്നായി ലഭിക്കേണ്ട സമയമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പ്രധാന മഴക്കാലം. മഴയുടെ ശക്തി കുറഞ്ഞുനില്‍ക്കുന്ന സാഹചര്യവും അന്തരീക്ഷത്തില്‍ ചൂട് കൂടി നില്ക്കുന്ന സമയമായതിനാലും വേനല്‍ കാലത്തിനു സമാനമാണിപ്പോള്‍.
വേനല്‍ച്ചൂട് കടുത്തതോടെ യാത്രക്കാര്‍ക്ക് ആശ്വാസമേകി ചുണ്ടേല്‍-ചേലോട് ദേശീയപാതയോരത്ത് ഇളനീര്, കരിമ്പ് ജ്യൂസ് തുടങ്ങിയ പാനീയ വിപണികള്‍ സജീവമായി. ഉഷ്ണത്തിന് കുറവില്ലാത്തതാണ് വഴിയാത്രക്കാരെയും പ്രദേശികവാസികളെയും ഇത്തരത്തിലുള്ള തണുത്ത പാനീയക്കടകളിലേക്ക് ആകര്‍ഷിക്കുന്നത്.
കനത്ത വെയിലില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്കും റോഡരികിലെ ഈ ചെറുതട്ടുകടകള് വലിയൊരു ആശ്വാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ദേശീയപാതയോരത്ത് വരിവരിയായി പ്രവര്‍ത്തിക്കുന്ന ഈ കടകളില്‍ രാവിലെയോടെ തന്നെ കച്ചവടം സജീവമാകാറുണ്ട്. പ്രകൃതിദത്തമായ ഇളനീര് വെള്ളവും ഉന്മേഷം നല്കുന്ന കരിമ്പ് ജ്യൂസുമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്.
തല്‍ക്ഷണം തയാറാക്കി നല്കുന്ന വിവിധതരം ജ്യൂസുകള്‍ക്കും നാരങ്ങാവെള്ളത്തിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്രിമ പാനീയങ്ങളേക്കാള്‍ ആരോഗ്യമുള്ള പ്രകൃതിദത്ത പാനീയങ്ങളിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ പാനീയ കടകളിലെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
Tags : juice NattuVishesham DistrictNews